ഓട്ടോഗ്രാഫ് സിനിമ കോപ്പിയടിച്ച് അല്‍ഫോന്‍സ് പുത്രന്‍ സിനിമ ഇറക്കി; സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ചേരനെ വിളിച്ചു ആ മലയാളി സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ; പുതിയ വെളിപ്പെടുത്തലുകളുമായി അല്‍ഫോന്‍സ് പുത്രന്‍

Malayalilife
ഓട്ടോഗ്രാഫ് സിനിമ കോപ്പിയടിച്ച് അല്‍ഫോന്‍സ് പുത്രന്‍ സിനിമ ഇറക്കി; സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ചേരനെ വിളിച്ചു ആ മലയാളി സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ; പുതിയ വെളിപ്പെടുത്തലുകളുമായി അല്‍ഫോന്‍സ് പുത്രന്‍

നിവിന്‍ പോളി അല്‍ഫോന്‍സ് പുത്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പ്രേമം. ഇപ്പോഴിതാ ഈ സിനിമ തമിഴ് സിനിമ ഓട്ടോഗ്രാഫിന്റെ കോപ്പിയടിയാണെന്ന് സംവിധായകന്‍ ചേരനെ വിളിച്ച് ഒരു മലയാളി സംവിധായകന്‍ പറഞ്ഞുവെന്ന് വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍. ആ മലയാളി സംവിധായകനായുള്ള തിരച്ചിലിലാണ് താനെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ:
കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ഓട്ടോഗ്രാഫിന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സാര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. 

ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റിയൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ഓട്ടോഗ്രാഫ് എനിക്ക് ഏറെ ഇഷ്ടമുളള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി. ഉടന്‍ അദ്ദേഹം കോള്‍ കട്ട് ചെയ്തു. 

അഞ്ച് മാസത്തിനു ശേഷം ഞാന്‍ ചേരന്‍ സാറിനെ വിളിച്ചു. ആരാണ് അന്നു വിളിച്ച ആ സംവിധായകന്‍ എന്ന് സാറിനോടു ചോദിച്ചു.ആ സംഭവം മറക്കാനാണ് സര്‍ എന്നോടു പറഞ്ഞത്. പക്ഷേ എനിക്ക് അതിനു കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ വിവരം ഇപ്പോള്‍ പങ്കുവെക്കുന്നത്.

മാധ്യമങ്ങളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമാണോ ഇതിന്റെ പുറകിലാരെന്നത് കണ്ടുപിടിക്കുമെന്ന് വിചാരിക്കുന്നു. സത്യം എനിക്ക് അറിയണം-അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍

അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ചിലര്‍ അതൊന്നും കാര്യമാക്കേണ്ട മുന്നോട്ട് പോകൂ എന്ന് പറയുമ്പോള്‍ ചിലര്‍ രണ്ട് സിനിമകളുടെ പ്രമേയത്തിലെ സാമ്യതയും ചൂണ്ടിക്കാട്ടുന്നു.

alphonse puthren About director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES