Latest News

അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു; മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

Malayalilife
 അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു; മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

ലയാളികള്‍ക്കും തമിഴ്നാട്ടിലെ ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട താരമാണ് അജിത്. ഇപ്പോഴിതാ അജിത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖ വാര്‍ത്തയാണ് പുറത്ത് വരുന്നത്. അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

പാലക്കാട് സ്വദേശിയാണ് പി എസ് മണി. അനുപ് കുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നീ മൂന്ന് മക്കളാണുള്ളത്. കൊല്‍ക്കത്ത സ്വദേശിയായ മോഹിനിയാണ് ഭാര്യ. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നും അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വാക്കുകള്‍ ഇങ്ങനെ

'ഞങ്ങളുടെ പിതാവ് പി. എസ്. മണി അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ഉറക്കത്തിലായിരുന്നു അന്ത്യം. അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കിയ പിന്തുണയ്ക്ക് ഈ നിമിഷം നന്ദി പറയുകയാണ്, പ്രത്യേകിച്ച് നാല് വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ തളര്‍ച്ചയെ തുടര്‍ന്നുള്ള പരിചരണങ്ങള്‍ക്ക്. വിവരം അറിഞ്ഞ് ആശ്വാസ വാക്കുകളുമായി ഞങ്ങള്‍ക്കരികിലേയ്ക്ക് എത്തുന്ന സന്ദേശങ്ങള്‍ക്കും അനുശോചനങ്ങള്‍ക്കും നന്ദി. എന്നാല്‍ സമയബന്ധിതമായി ഫോണ്‍ കോളുകളോട് പ്രതികരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല ഞങ്ങള്‍. ഇത് നിങ്ങളെല്ലാവരും മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ തികച്ചും കുടുംബത്തോടൊപ്പമായിരിക്കുമെന്നും ഈ അവസരത്തില്‍ അറിയിക്കുന്നു.' ഇതായിരുന്നു വാക്കുകള്‍.

Read more topics: # അജിത്
ajith kumars father passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES