Latest News

ഏതോ സൈറ്റിൽ തനിക്ക് 49 വയസായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്; സത്യത്തിൽ എനിക്ക് 38 വയസ് മാത്രമേ ആയിട്ടുള്ളൂ; 20 വർഷം മുമ്പ് സ്‌നേഹം എന്ന സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ എന്നെ കണ്ടാൽ പ്രായം തോന്നിയിരുന്നു; ഇപ്പോൾ ഞാൻ ചെറുപ്പത്തിലേക്ക് വന്നിരിക്കുന്നു; ലേഡി മമ്മുട്ടിയെന്ന വിശേഷണത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്

Malayalilife
ഏതോ സൈറ്റിൽ തനിക്ക് 49 വയസായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്; സത്യത്തിൽ എനിക്ക് 38 വയസ് മാത്രമേ ആയിട്ടുള്ളൂ; 20 വർഷം മുമ്പ് സ്‌നേഹം എന്ന സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ എന്നെ കണ്ടാൽ പ്രായം തോന്നിയിരുന്നു; ഇപ്പോൾ ഞാൻ ചെറുപ്പത്തിലേക്ക് വന്നിരിക്കുന്നു; ലേഡി മമ്മുട്ടിയെന്ന വിശേഷണത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്

ക്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന് താരമാണ് ലെന.ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള നടി കൂടിയായ ലെന ഇതിനോടകം തന്നെ പ്രായമായ അമ്മയുടെ വേഷം മുതൽ കോളേജ് കുമാരികളുടെ വേഷങ്ങൾ വരെ അഭിനയിച്ച് പ്രേക്ഷക പ്രശംസ സ്വന്തമാക്കി കഴിഞ്ഞു. ഓരോ ദിവസം ചെറുപ്പമായി വരുന്ന നടിക്ക ് ലേഡി മമ്മൂട്ടിയെന്ന വിളിപ്പെരും ആരാധകർ നല്കി കഴിഞ്ഞു. എന്നാൽ ഈ വിളിപ്പെരിനെ പറ്റി നടി അടുത്തിടെ മാതൃഭൂമി നല്കിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

ഇപ്പോഴാണ് ഞാൻ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വർഷങ്ങൾക്കു മുൻപ് സ്നേഹം എന്ന സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാൽ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവർഷം മുൻപുവരെ ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ ഞാൻ വീണ്ടും കൂടുതൽ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു.

ലേഡി മമ്മൂട്ടി എന്ന് വിളിക്കുന്നത് ഒരു ഇന്റർനെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റിൽ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാൽ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തിൽ എനിക്ക് ഇപ്പോൾ 38 വയസ്സായിട്ടേയുള്ളൂ. 1981ലാണ് ഞാൻ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാൽ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്.'' ലെന പറയുന്നു

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ എന്നിങ്ങനെ നിരവധി സിനിമകളിൽ ലെന അഭിനയിച്ചു. മലയാളം ടെലിവിഷൻ പരമ്പരകളിലും ലെന മുഖം കാണിച്ചു. 2011ൽ പുറത്തിറങ്ങിയ ട്രാഫിക്കാണ് ലെനയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം.

actress lena say baout her age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക