ഇതാരാ ലേഡി മമ്മൂക്കയോ; 9 ഇയര്‍ ചലഞ്ചുമായി നവ്യാ നായര്‍; താരത്തിന്റെ മോഡേണ്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍...!

Malayalilife
 ഇതാരാ ലേഡി മമ്മൂക്കയോ; 9 ഇയര്‍ ചലഞ്ചുമായി നവ്യാ നായര്‍; താരത്തിന്റെ മോഡേണ്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍...!

ലയാള സിനിമയില്‍ നാടന്‍ ലുക്കോടെ എത്തി നിരവധി സൂപ്പര്‍സിനിമകളിലെ നായികയായി തിളങ്ങിയ നടിയാണ് നവ്യാ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ നവ്യ അതിവേഗമായിരുന്നു ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയത്. നന്ദനത്തിലെ ബാലമണിയാണ് നവ്യയെ കൂടുതല്‍ സുപരിചിതയാക്കിയത്.  ബാലാമണിയിലൂടെ അത്തവണത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവ്യയ്ക്ക് ലഭിച്ചിരുന്നു. 10 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ മലയാളത്തിനു പുറമേ തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും നവ്യ അഭിനയിച്ചിരുന്നു. 2010 -ല്‍ വിവാഹതയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ പിന്നീട് അവതാരകയായും വിധി കര്‍ത്താവായുമൊക്കെ സ്‌ക്രീനില്‍ സജീവയാകുകയായിരുന്നു. സാധാരണ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടിമാരെ പിന്നീട് കാണുന്നത് ഭാരമൊക്കെ കൂടി പഴയ ഭംഗി ഇല്ലാത്ത പോലെയാകും എന്നാല്‍ നവ്യയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്.  വര്‍ക്കൗട്ട് ചെയ്ത് ഭാരം കുറച്ച താരം യുവനായികമാരെ വെല്ലുന്ന ഭംഗിയോടെയാണ് തിരികെ എത്തിയത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഫോട്ടോസായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം വളരെയധികം നിയന്ത്രിച്ച നവ്യ പഴയ സൗന്ദര്യം വീണ്ടെടുത്തിരുന്നു. വര്‍ക്കൗട്ടിന് ശേഷം മാത്രമല്ല ഒരു റസ്റ്റോറന്റില്‍ നിന്നുമുള്ള നവ്യയുടെ ഫോട്ടോസും വൈറലായിരുന്നു..വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞാലും നവ്യ നായര്‍ മുന്‍പത്തെക്കാള്‍ സുന്ദരിയാണെന്ന് ചിലര്‍ പറയുന്നു. മമ്മൂക്കയെ പോലെ ഗ്ലാമര്‍ കൂടുന്ന അസുഖം നവ്യയ്ക്കുമുണ്ടെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. 

അഭിനയത്തിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ നവ്യ നൃത്തത്തില്‍ സജീവമായിരുന്നു. കാവ്യയുടെ ചിന്നം ചിരു കിളിയെ എന്ന ഗാന ദൃശ്യാവിഷ്‌കാരം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നവ്യ ഇപ്പോള്‍ നൃത്തത്തില്‍ സജീവമാണ്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും കുടുംബത്തോടൊപ്പമുളള ചിത്രങ്ങലും പങ്കുവയ്ക്കുന്ന നവ്യയുടെ മോഡേണ്‍ ലുക്കിലുളള പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കയാണ് ആരാധകര്‍. സംവിധായകരാരും നവ്യയെ കാണുന്നില്ലേ എന്നും ഇത്രയും ഭംഗിയും അഭിനയമികവുമുളള ഒരു നടി ഉണ്ടായിട്ടും നവ്യയെ സിനിമയിലെ മടക്കി കൊണ്ടു വരാത്തത് എന്താണെന്നൊക്കയാണ് ആരാധകര്‍ ചോദിക്കുന്നത്.  പ്രായം കൂടും തോറും ചെറുപ്പമാകുന്ന നവ്യയെ ലേഡി മമ്മൂക്ക എന്നാണ് ആരാധകര്‍ വിളിക്കുന്നത. 

 

 

Malayalam Actress Navya Nair latest modern photos goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES