Latest News

ഡാഡി എന്ന അടിക്കുറിപ്പോടെ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്ത് ലെന;ലെനയും ലാലേട്ടനും ബന്ധുക്കളോ എന്ന കമന്റുമായി ആരാധകരും

Malayalilife
 ഡാഡി എന്ന അടിക്കുറിപ്പോടെ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്ത് ലെന;ലെനയും ലാലേട്ടനും ബന്ധുക്കളോ എന്ന കമന്റുമായി ആരാധകരും

തേജസ്സുള്ള മുഖവും സ്മാര്‍ട്ടായ പെരുമാറ്റ രീതിയും അഭിനയവും കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലെന. വിവാഹമോചിതായായിട്ടും സിനിമയില്‍ സജീവമാണ് താരം. അഭിനയത്തൊടൊപ്പം യാത്രകള്‍ പോകാനും ലെനയ്ക്ക് ഏറെ ഇഷ്ടമാണ്. തല മൊട്ടയടിച്ച് താരം നടത്തിയ യാത്രകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ വ്ളോഗും സിനിമകളുമായി സജീവമായ താരം ഇപ്പോള്‍ തന്റെ പിതാവിന്റെ ഒരു ചിത്രം പങ്കുവച്ചതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ആളാണ് ലെന. താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. 1998 ല്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാമിന്റെ സഹോദരി വേഷമായിരുന്നു സിനിമയില്‍. 2004 ജനുവരി 16 നായിരുന്നു പ്രശസ്ത തിരക്കഥാകൃത്തായ അഭിലാഷിനെ ലെന വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ പിരിഞ്ഞു. ഇപ്പോള്‍ തമിഴില്‍ ഉള്‍പെടെ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ലെന. ഇപ്പോള്‍ ഒരു യൂ ട്യൂബ് വ്ളോഗും താരം ചെയ്യുന്നുണ്ട്. താന്‍ നടത്തുന്ന യാത്രകളുടെ വിശേഷങ്ങളാണ് ലെന വ്ളോഗ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവയായ താരം ഇപ്പോള്‍ തന്റെ അച്ഛന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തതാണ് ആരാധകരെ ഞെട്ടിച്ചത്.

തന്റെ അച്ഛന്‍ മോഹന്‍കുമാറിന്റെ ചെറുപ്പകാലത്തുള്ള ചിത്രമാണ് ലെന ഡാഡി എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം കണ്ടവരെ അമ്പരപ്പിച്ചത് നടന്‍ മോഹന്‍ലാലുമായി ഈ ചിത്രത്തിനുള്ള അസാമാന്യമായ രൂപസാദൃശ്യമാണ്. മോഹന്‍ലാലിന്റെ യൗവനകാലത്തിലെ രൂപവുമായി അമ്പരപ്പിക്കുന്ന സാദൃശ്യമാണ് ലെനയുടെ അച്ഛനുള്ളത്. ചിത്രം കണ്ട ആരാധകരും ലാലേട്ടനെ പോലുണ്ടെന്നും ലാലേട്ടനാണ് ഇതെന്നും കമന്റുകള്‍ ചെയ്യുന്നുണ്ട്. ഇവര്‍ ബന്ധുക്കളാണോ എന്നും കമന്റുകളുണ്ട്. എന്താലായാലും ചിത്രം വൈറലാകുകയാണ്.

    


 

malayalam actress lena instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക