വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്നും വിവാഹ മോചനം നേടിയെന്നുമുള്ള വാര്‍ത്തകള്‍ക്കിടെ ഭാര്യ എലിസബത്തിനൊപ്പം ആഹ്ലാദനൃത്തം ചവിട്ടി നടന്‍ ബാലയുടെ വീഡിയോ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരുമൊന്നിച്ച് വിഡിയോ ഒന്നും പുറത്തുവന്നിരുന്നില്ല. ബാലയുടെ രണ്ടാംവിവാഹവും പരാജയമാണെന്നും പിരിയുകയാണെന്നും പല ഊഹാപോഹങ്ങളും വന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തിയാണ് പുതിയ വിഡിയോ ബാല പങ്കുവെച്ചത്.
തന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ അടിച്ചുമാറ്റിയെന്നും ആ വ്യക്തി ആരെന്നു കാണിച്ചു തരാമെന്നും പറഞ്ഞാണ് വിഡിയോയിലേക്ക് ബാല എലിസബത്തിനെ ക്ഷണിക്കുന്നത്. പിന്നാലെ പുറത്തൊരു അടിയും നല്‍കി വിജയ് ചിത്രം വാരിസിലെ പാട്ടുമിട്ട് ഡാന്‍സ് ചെയ്യുന്ന വിഡിയോ ആണ് ബാല പ്രേക്ഷകരുമായി പങ്കുവച്ചത്.
എന്റെ എലിസബത്ത് എന്റേതു മാത്രം എന്ന ടൈറ്റിലോടെയാണ് ബാല വിഡിയോ പങ്കുവെച്ചത്. വിഡിയോ കണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. ഈ എന്‍ട്രി അടിപൊളി, ഞങ്ങള്‍ കാത്തിരുന്ന നിമിഷം എന്നു തുടങ്ങി , തന്നെ ഞങ്ങള്‍ക്ക് വല്ലാത്തഇഷ്ടമാണെടോ എന്നും പറയുന്നുണ്ട് പ്രേക്ഷകര്‍.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ ഇടയിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബാല പുത്തന്‍ വീഡിയോയുമായി രംഗത്ത് വന്നത്.
നടന്‍ ടിനി ടോം അടക്കമുള്ള താരങ്ങളും ബാലയുടെ വീഡിയോക്ക് കമന്റുമായി എത്തി. നിന്നെ ആര്‍ക്കും തടയാന്‍ ആകില്ല, റോക്ക് യൂ മാന്‍ എന്നാണ് ടിനി കുറിച്ചത്. നിരവധി കമന്റുകള്‍ ആണ് ആരാധകര്‍ പങ്കിട്ടത്.
2021 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ബാലയുടെ വിവാഹം. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ ആയി എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവരികയായിരുന്നു. പല അഭിമുഖങ്ങളിലും സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കാതെയും ബാല എലിസബത്തിനെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.
ജീവിതത്തില്‍ എന്ത് കഷ്ടം വന്നാലും ഡാഡി ഉണ്ട് എന്നും മരണം വരെയും മകളുടേ ജന്മസമയത്തെ ചിരി മറക്കില്ലെന്നും ബാല പറഞ്ഞിരുന്നു. 'ഞാന്‍ ഓടിച്ചെന്നപ്പോള്‍ അവള്‍ ഇന്‍കുബേറ്ററില്‍ ആയിരുന്നു. ഞാന്‍ ആദ്യം തൊട്ടപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. എന്റെ മരണം വരെ ഞാന്‍ അത് മറക്കില്ല. എന്റെ മകളാണ് പാപ്പു ബേബി',- എന്നായിരുന്നു ബാല പറഞ്ഞത്. ഷെഫീഖിന്റെ സന്തോഷം പോയി കാണണം എന്നും ബാല മകളോടായി പറഞ്ഞിരുന്നു.
എന്തായാലും ബാലയുടെ പുതിയ വീഡിയോ വന്നതോടെ ആരാധകരും ആഹ്ലാദത്തിലാണ്. സന്തോഷമായി.. മച്ചാ.. ഒരുപാട് സന്തോഷം... അവസാനം ആ ചേര്‍ത്ത് നിര്‍ത്തല്‍ ഉണ്ടല്ലോ.. അതിലുണ്ട്.. ഒരിക്കലും കൈവിട്ട് കളയാതിരിക്കാനുള്ള വൈഫിന്റെ സ്നേഹം... ഒപ്പം ഉണ്ടെന്നു അറിഞ്ഞതില്‍ ഒത്തിരി സന്തോഷം. ഇനിയും നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാം നന്മകള്‍ നേരുന്നു. എന്നും ആരാധകര്‍ പറയുന്നു.