അകാലത്തില്‍ വേര്‍പെട്ട അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് തന്റെ കയ്യില്‍ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓര്‍മ പുതുക്കിയത്.
താന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച് എന്നും എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛന്‍ ആ വാച്ച് അണിയുമായിരുന്നെന്നും അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അച്ഛന്റെ ഓര്‍മയ്ക്കായി താന്‍ ആകെ കൂടെക്കൂട്ടിയത് ഈയൊരു വസ്തു മാത്രമാണെന്ന് അഭയ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. താന്‍ അച്ഛന്റെ രാജകുമാരിയാണെന്നും തനിക്ക് അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും അഭയ കൂട്ടിച്ചേര്‍ത്തു.
2021 മെയ് 15 നാണ് അഭയയുടെ അച്ഛന്‍ ജി.മോഹന്‍ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ദീര്‍ഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹന്‍.