Latest News

'ഫീമെയില്‍ കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ; ഗോപി സുന്ദറിന്റെ പോസ്റ്റിന് കമന്റുമായി അഭയ ഹിരണ്‍മയി

Malayalilife
topbanner
'ഫീമെയില്‍ കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ; ഗോപി സുന്ദറിന്റെ പോസ്റ്റിന് കമന്റുമായി അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ പാട്ടുകളെ പോലെ ഗോപിയുടെ ജീവിതം അത്ര മനോഹരമായിരുന്നില്ല. ഭാര്യ പ്രിയയില്‍ നിന്നും അകന്നാണ് ഗോപി ജീവിക്കുന്നത്. എങ്കിലും ജീവിതത്തില്‍ ഗോപി ഒറ്റയ്ക്കല്ല. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ഗോപിയുടെ ലിവിങ്ങ് ടുഗെദര്‍ ജീവിതം സിനിമാരംഗത്ത് പരസ്യമാണ്. കഴിഞ്ഞ ദിവസം ഒരു കുക്കിനെ ആവശ്യമുണ്ടെന്ന് കാട്ടി ഗോപി പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് അഭയ

ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ ഗോപി സുന്ദര്‍ ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. സംഗീത സംവിധാനത്തില്‍ മാത്രം അല്ല സോഷ്യല്‍ മീഡിയ ഇടപെടലുകളിലും ഗോപി താരമാണ്. കഴിഞ്ഞ ദിവസം താരം പങ്ക് വച്ച ഒരു പോസ്റ്റ് ഏറെ വൈറല്‍ ആയിരുന്നു. വീട്ടിലേക്ക് ഒരു ലേഡി കുക്കിനെ വേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് പങ്ക് വച്ചത്. വീട്ടിലേക്ക് ഒരു പെണ്‍ കുക്കിനെ വേണം. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആളു മതി. വിശദാംശങ്ങള്‍ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക എന്നായിരുന്നു ഗോപിയുടെ പോസ്റ്റ്.

അഞ്ജലി അമീര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ഗോപീ സുന്ദറിന്റെ പോസ്റ്റിനു മറുപടി നല്‍കി എത്തിയിരുന്നു.കുറിപ്പ് വൈറല്‍ ആയതിനു പിന്നാലെ അതിരുകടക്കുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റിനു ലഭിക്കുകയാണുണ്ടായി. ഇപ്പോള്‍ അതിനുള്ള മറുപടി നല്കിയിരിക്കുകയാണ് ഗോപി സുന്ദറിന്റെ പങ്കാളി അഭയ ഹിരണ്മയി. ഇന്‍സ്റ്റയിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

'ഫീമെയില്‍ കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം !!
പിന്നെ എന്റെ കുക്കിംഗ് സ്‌കില്‍സിനെ കുറിച്ചും ഞാന്‍ പണിയെടുത്താ പോരെ എന്നുള്ള 'സ്വാഭാവിക'സംശയവും!! യു.എന്‍ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാന്‍ അറിയില്ലെങ്കില്‍ തീര്‍ന്ന്', എന്നുപറഞ്ഞുകൊണ്ടാണ് അഭയ പോസ്റ്റ് പങ്ക് വച്ചത്. ഗോപിക്ക് പിന്നാലെ അഭയയുടെ വാക്കുകളും ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്

 

abhaya hiranmayi comments on gopi sundars post

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES