Latest News

ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു അതുപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും; കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി

Malayalilife
 ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു അതുപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും; കമന്റിന് മറുപടിയുമായി അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും താരം എത്തിയിരുന്നു. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ചിത്രങ്ങളൊക്കെ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലെ സജീവ സാാന്നിധ്യമാണ് അഭയ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശനവും കയ്യടിയും ലഭിക്കാറുണ്ട്. ദിവസം അഭയ ഹിരണ്‍മായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സുഹൃത്തായ ധ്രുവിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് അഭയ പങ്കുവെച്ച പോസ്റ്റാണ് സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചത്.

എന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ് എന്നായിരുന്നു അഭയ കുറിച്ചത്. കൂടാതെ ധ്രുവിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രവും അഭയ പങ്കുവെച്ചിരുന്നു അഭയയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ ധ്രുവിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നല്ല കമന്റുകള്‍ മാത്രമല്ല മോശം കമന്റുകളും അഭയയുടെ പോസ്റ്റിന് ചുവടെ എത്തിയിരുന്നു.

ഇതില്‍ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിത ഇതിന് മറുപടിയുമായി അഭയ രംഗത്തെത്തിയിരിക്കുകയാണ്. 'ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും' എന്നായിരുന്നു കമന്റ്.

ഇതിന് ലൈക്ക് ഇമോജി നല്‍കി കൊണ്ട് ഓകെ എന്നാണ് അഭയ മറുപടി നല്‍കിയത്. എന്നാല്‍ അയാള്‍ വീണ്ടും മോശമായ കമന്റുമായി എത്തുകയായിരുന്നു. ഇയാളുടെ കമന്റ് വീണ്ടും എത്തിയതോടെ അഭയ വീണ്ടും രംഗത്തെത്തുകയായിരുന്നു. നിങ്ങള്‍ക്ക് എന്താണ് പ്രശ്നം എന്നായിരുന്നു ഗായികയുടെ കമന്റ്. നിരവധി പേര്‍ അഭയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷമായി സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിംഗ് ടുഗതറില്‍ കഴിയുകയാണ് അഭയ. 


 

abhaya hiranmayi replies to a comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES