2023-ലെ കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പോകുന്ന സന്തോഷം സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ പങ്ക് വച്ചിരുന്നു.ഇപ്പോഴിതാ സ്‌പൈഡര്‍മാന്‍ ടോബി മഗ്വെയറിനൊപ്പമുള്ള ഒരു ചിത്രം വിഘ്‌നേഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. 'നിങ്ങളുടെ അയല്‍പക്കത്തുള്ള സുഹൃത്ത്- സ്‌പൈഡര്‍മാന്‍...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ പോസ്റ്റ്. ഇതിനു മുമ്പും കാനില്‍ നിന്നുള്ള പല ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്.
സ്പൈഡര്‍മാന്‍ താരത്തിനൊപ്പമുള്ള വിഘ്‌നേഷിന്റെ സെല്‍ഫിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാത്തുവാക്കുള രണ്ടു കാതല്‍ ആയിരുന്നു വിഘ്‌നേഷ് ശിവന്റെ അവസാന പ്രൊജക്റ്റ്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.
വിഘ്‌നേഷ് ശിവന്‍ 2023 കാന്‍സില്‍ പങ്കെടുക്കുന്നത് ഇതാദ്യമായല്ല. മുമ്പ് അദ്ദേഹം ചലച്ചിത്ര മേളയില്‍ പങ്കെടുത്തിരുന്നു. ക്വെന്റിന്‍ ടരന്റിനോയെ ഒരിക്കല്‍ കാനില്‍ വച്ച് കണ്ടതിനെ കുറിച്ച് വിഘ്‌നേഷ് ഒരു വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.