മലയാളം ഉള്‍പ്പടെയുള്ള സിനിമകളില്‍ അമ്മവേഷങ്ങളിലും സഹതാരമായും എത്തി പ്രേ?ക്ഷക പ്രിയം നേടിയ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയ ജയസുദ, തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ വാരിസ് എന്ന ചിത്രത്തില്‍ വിജയിയുടെ അമ്മയായി നടി വേഷമിട്ടിരുന്നു. അടുത്തിടെയായി നടി മൂന്നാമതും വിവാഹിതയായെന്ന വര്‍ത്തകളാണ് പുറത്തുവരുന്നത്.
ഒരു അമേരിക്കന്‍ വ്യവസായിയെയാണ് താരം വിവാഹം ചെയ്തതെന്നും ജയസുധയ്ക്ക് ഇപ്പോള്‍ 64 വയസ്സുണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയോട് അടുത്തുളള വ്യക്തികള്‍ ഈ വാര്‍ത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ചോദ്യം ചെയ്യപ്പെടുന്നയാള്‍ ഒരു എന്ആര്ഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവാണെന്നും പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി പ്രതികരിച്ചു.
വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്.എന്നാല്‍ അധികം വൈകാതെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് 1985 വര്‍ഷത്തില്‍ താരം രണ്ടാമതും വിവാഹിതയായി. നിതിന്‍ കപൂര്‍ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്. 2017 ല്‍ നിതിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.