Latest News

അറുപത്തിനാലാം വയസില്‍ നടി ജയസുധ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നോ? ഒപ്പം കാണാറുള്ള വിദേശിയുമായി നടിയുടെ വിവാഹമെന്ന് പ്രചരിച്ചതോടെ മറുപടിയുമായി നടി രംഗത്ത്

Malayalilife
 അറുപത്തിനാലാം വയസില്‍ നടി ജയസുധ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നോ? ഒപ്പം കാണാറുള്ള വിദേശിയുമായി നടിയുടെ വിവാഹമെന്ന് പ്രചരിച്ചതോടെ മറുപടിയുമായി നടി രംഗത്ത്

ഷ്ടം' സിനിമയില്‍ പ്രണയം പ്രായത്തെ തോല്‍പ്പിക്കുന്ന കഥാപാത്രമായി, നടന്‍ നെടുമുടി വേണുവിന്റെ ജോഡിയായി, അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് ജയസുധ. നടിയുടെ ഏറ്റവും പുതിയ ചിത്രം വിജയുടെ വാരിസായിരുന്നു.നാല് പതിറ്റാണ്ടോളമായി ജയസുധ സിനിമാ ലോകത്തുള്ള നടി മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയസുധയ്‌ക്കൊപ്പം വിദേശിയായ ഒരാളെ സ്ഥിരമായി കണ്ടതോടെയാണ് വാര്‍ത്തകള്‍ പരന്നത്.

അടുത്തിടെ ജയസുധ പങ്കെടുത്ത പരിപാടികളിലെല്ലാം താരത്തിനൊപ്പം അജ്ഞാതനായ ഒരു വിദേശി ഉണ്ടായിരുന്നു. ഇതേ ചുറ്റിപ്പറ്റി പുതിയ കഥകള്‍ വന്നതോടെയാണ് മൂന്നാം വിവാഹം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ രൂപപ്പെട്ടത്.ഇപ്പോളിതാ നടി തന്നെ പ്രചരണം തള്ളി രംഗത്തെത്തി.

കൂടെയള്ള ആളിന്റെ പേര് ഫിലിപ്പ് റൂവല്‍സ് എന്നാണെന്നും തന്റെ ജീവിതചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയതെന്നും നടി പറഞ്ഞു. സിനിമമേഖലയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനാണ് എല്ലാ പരിപാടികളിലും എന്നോടൊപ്പം പങ്കെടുക്കുന്നതെന്നും ജയസുധ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് വഡെ രമേശിന്റെ ഭാര്യ സഹോദരന്‍ കാക്കര്‍പുടി രാജേന്ദ്ര പ്രസാദുമായാണ് ജയസുധയുടെ ആദ്യവിവാഹം. ആ വിവാഹജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. വിവാഹ മോചിതയായ ശേഷം 1985 ല്‍ നടന്‍ ജിതേന്ദ്രയുടെ ബന്ധുവായ നിതിന്‍ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളുണ്ട്. 2017 ല്‍ നിതിന്‍ കപൂര്‍ മരിച്ചു. 

എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത രാസലീല എന്ന ചിത്രത്തിലൂടെയാണ് ജയസുധ മലയാളത്തിലേക്ക് എത്തുന്നത്. റോമിയോ, മോഹിനിയാട്ടം, ശിവരഞ്ജിനി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി സരോവരം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇഷ്ടം സിനിമയില്‍ നെടുമുടി വേണുവിന്റെ കാമുകിയുടെ വേഷത്തിലൂടെയാണ് ജയസുധ കൂടുതല്‍ പരിചിതയായത്. 

Read more topics: # ജയസുധ
Jayasudha got married for the third time

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES