ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരി മേരി എന്ന ചിത്രത്തിലേക്കായി അഭിനേക്കളെ തേടുന്നു. 25നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും. 15നും 70 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 5 നും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും അവസരം ഉണ്ട്.
താത്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത രണ്ട് ഫോട്ടോയും ഒരു മിനിറ്റില്‍കൂടുതല്‍ ദൈര്‍ഘ്യം വരാത്ത പെര്‍ഫോമന്‍സ് വീഡിയോയും ആ മാസം 25 ന് മുമ്പായി അയച്ച് നല്‌കേണ്ടതാണ്.
ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരതി മിഥുന്‍ രചന നിര്‍വഹിക്കുന്നു. സംഗീതം കൈലാസ് മേനോന്‍. അംജിത് എസ്.കെ അവതരിപ്പിക്കുന്ന ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.