ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്‌കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'തേരി മേരി'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് കലൂര്‍ ഐഎംഎ ഹൗസില്‍ വെച്ചായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനവും നടന്നു.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരതി മിഥുന്‍ രചന നിര്‍വഹിക്കുന്നു. സംഗീതം കൈലാസ് മേനോന്‍. അംജിത് എസ്.കെ അവതരിപ്പിക്കുന്ന ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.