മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാദത്തെ തുടർന്നാണ് താരത്തിന്റെ മരണം. വിജയ് നായക വേഷത്തിൽ എത്തിയ തെറി, ധനുഷ് നായകനായി എത്തിയ മാരി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ താരം പ്രശസ്തിയിലേക്ക് എത്തുകയും ചെയ്തു. തെരിയില്‍ ചെല്ലാദുരൈ കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് ചെയ്തത്. ഈ കഥാപാത്രം താരത്തെ പ്രശസ്തനാക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം നടക്കും.ആര്‍എസ്ജി ചെല്ലദുരൈ തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച സഹനടന്മാരില്‍ ഒരാളായിരുന്നു. ചേല്ലദുരൈയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ ആരാധകരും സഹനടന്മാരും അനുശോചനം രേഖപ്പെടുത്തി.