Latest News

വേറിട്ട ഗെറ്റപ്പില്‍ കാര്‍ത്തി;നടന്റെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാന്‍ ടീസര്‍ എത്തി

Malayalilife
വേറിട്ട ഗെറ്റപ്പില്‍ കാര്‍ത്തി;നടന്റെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാന്‍ ടീസര്‍ എത്തി

ടന്‍ കാര്‍ത്തിയുടെ 25-മത്തെ സിനിമയായ  ജപ്പാന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനം പ്രമാണിച്ച് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു. ' ആരാണു ജപ്പാന്‍ ? അവന് കുംബസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ് .' എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ' ജപ്പാന്‍ '. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാന്‍' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. 

തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. അല്ലു അര്‍ജുന്റെ ' പുഷ്പ ' യില്‍ ' മംഗളം സീനു ' എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍ എന്നതും ശ്രദ്ധേയമാണ്. അതു പോലെ ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകന്‍ വിജയ് മില്‍ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ - അരസ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സംവിധായകന്‍ രാജു മുരുകന്‍ - കാര്‍ത്തി - ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ' ജപ്പാന്‍ ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളത്തിലുമാണ് ' ജപ്പാന്‍ ' ചിത്രീകരിക്കുന്നത്. ദീപാവലിക്ക് ' ജപ്പാന്‍ ' റിലീസ് ചെയ്യും.

Read more topics: # കാര്‍ത്തി
Teaser Whos Japan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക