Latest News

'സര്‍ദാറിന്റെ' ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടിയിലേക്ക്; സംവിധായകന്  ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മാതാവ്; ഫോര്‍ച്യൂണര്‍ കൈമാറിയത് നായകന്‍ കാര്‍ത്തി

Malayalilife
 'സര്‍ദാറിന്റെ' ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടിയിലേക്ക്; സംവിധായകന്  ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മാതാവ്; ഫോര്‍ച്യൂണര്‍ കൈമാറിയത് നായകന്‍ കാര്‍ത്തി

കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്തത്. 'സര്‍ദാറിന്റെ' ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ 'സര്‍ദാറി'ന്റെ വിജയത്തെ തുടര്‍ന്ന് സംവിധായകന്‍ പി എസ് മിത്രന് നിര്‍മാതാവ് ലക്ഷ്മണ്‍ കുമാര്‍ ആഢംബര കാര്‍ സമ്മാനമായി നല്‍കയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ താക്കോല്‍ പി എസ് മിത്രന് നായകന്‍ കാര്‍ത്തി കൈമാറി.വന്‍ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു

ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് തിയറ്റര്‍ അവകാശം സ്വന്തമാക്കിയത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ 'വിരുമന്‍', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. വ്യത്യസ്ത ?ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ അഭിനയിച്ച കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. കേരള പിആര്‍ഒ പി ശിവപ്രസാദ്.

Sardar movie maker gifts director PS Mithran a luxurious car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക