Latest News

കാര്‍ത്തിയുടെ ബ്രഹ്മാണ്ഡ ചിത്രമായി ജപ്പാന്‍;നായികയായി മലയാളി താരം അനു ഇമ്മാനുവല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 കാര്‍ത്തിയുടെ ബ്രഹ്മാണ്ഡ ചിത്രമായി ജപ്പാന്‍;നായികയായി മലയാളി താരം അനു ഇമ്മാനുവല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2022 ല്‍ തമിഴ് സിനിമയില്‍  ' വിരുമന്‍ ', ' പൊന്നിയിന്‍ സെല്‍വന്‍ ' , ' സര്‍ദാര്‍ ' എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ  കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമ ജപ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പുറത്തിറക്കി. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന  സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. 

ബ്രഹ്മാണ്ഡ ചിത്രമായാണ് ജപ്പാന്‍ എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിംഗിന് തുടക്കം കുറിച്ചത്.രാജു മുരുകന്റെ രചനയിലും  സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായെത്തുന്നത് ബാലതാരമായി അരങ്ങേറ്റം കുറിച്ച മലയാളി താരമായ അനു ഇമ്മാനുവലാണ്.

ശകുനി, കാഷ്മോര, ധീരന്‍ അധികാരം ഒന്ന്, കൈതി, സുല്‍ത്താന്‍ എന്നീ അഞ്ച് കാര്‍ത്തി ഹിറ്റുകള്‍ക്ക് പിന്നാലെ ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമെന്ന പ്രത്യേകത കൂടി ജപ്പാന്‍ എന്ന ചിത്രത്തിനുണ്ട്. തെലുങ്ക് സിനിമകളിലൂടെ  ഹാസ്യ നടനായും നായകനായും വില്ലനായും എത്തി മികച്ച ശ്രദ്ധനേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴിലും ചുവടുവെക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതകളില്‍ എടുത്തു പറയാവുന്നതാണ്. 

സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന പുഷ്പയില്‍ മംഗളം സീനു എന്ന വില്ലന്‍ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച്  പ്രേക്ഷകരുടെ കയ്യടി നേടിയ അഭിനേതാവാണ് സുനില്‍. ഗോലി സോഡ, കടുക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സ്‌ക്രീനിലെത്തുന്നുണ്ട.

ജി. വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ  സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രാജു മുരുകന്‍, കാര്‍ത്തി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടിലാണ് സിനിമയെത്തുന്നത്. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി ചിത്രത്തില്‍  അവതരിപ്പിക്കുന്നത്. തൂത്തുക്കുടിയിലും, കേരളത്തിലുമായാണ് ചിത്രത്തിന്റെ  ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്.

Japan first look Karthi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES