അസുഖങ്ങള്‍ മൂലം കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നിന്ന മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് വാര്‍ത്തയായിരുന്നു.. നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന കുറുക്കന് എന്ന ചിത്രത്തിലൂടെയാണ് നടന് തിരികെയെത്തുന്നത്.എറണാകുളം സെന്റ് ആല്‍ബേര്‍ട്സ് കേളേജില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന കുറുക്കന്എന്ന ചിത്രത്തിലാണ് ശ്രീനിവാസന് അഭിനയിക്കുന്നത്. മകന് വിനീതിന്റെ കൈപിടിച്ചാണ് താരം ലൊക്കേഷനിലെത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
അച്ഛന്റെ തിരിച്ചു വരവില്‍ മകന് വിനീത് ശ്രീനിവാസന് മാധ്യമങ്ങളോട് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.കുറുക്കന് എന്ന സിനിമയുടെ ഷൂട്ട് കുറച്ച് മുന്‍പേ തന്നെ തീരുമാനിച്ചത് ആയിരുന്നു എങ്കിലും അച്ഛന്റെ മുഖത്തെ ക്ഷീണവും എല്ലാം മാറാന്‍ വേണ്ടി കാത്തിരിക്കുകായിരുന്നു.. അച്ഛന് ഇപ്പോള്‍ ആരോഗ്യവാനായി തിരിച്ചെത്തുകയാണ്. നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ അച്ഛന്റെ മാറ്റം.. ഭയങ്കര സന്തോഷത്തിലാണ്.. സിനിമ തന്നെയാണല്ലോ അവരുടെ സന്തോഷം.. വീണ്ടും ജോലിയിലേക്ക് ഇറങ്ങുന്നത് അച്ഛന് വലിയ സന്തോഷം നല്കുന്ന കാര്യമാണ്.. കാരണം അവരെല്ലാം പണിയെടുത്ത് ജീവിച്ചവര്‍ അല്ലേ... വെറുതെ വീട്ടില്‍ ഇരുന്ന് അച്ഛന് ശീലിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ വലിയ സന്തോഷവാനാണ്.
എനിക്ക് തോന്നുന്നു.. ഇത് തന്നെയാണ് അച്ഛന് നല്കാന് സാധിക്കുന്ന എറ്റവും നല്ല മെഡിസിന്... വിനീത് ശ്രീനിവാസന് മാധ്യമങ്ങളോട് പ്രതികരിച്ചു. അച്ഛന് വേണ്ടി മറ്റ് താരങ്ങളും ഷൂട്ടിംഗ് നീണ്ടുപോയപ്പോള്‍ സഹകരിച്ചു എന്നും വിനീത് ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കന് ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീനിവാസന് മുന്നൊരുക്കം എന്ന രീതിയില്‍ സംഭാഷണങ്ങള്‍ പഠിച്ചിരുന്നെന്നും, മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ശ്രീനിവാസന് കഥാപാത്രമായിരിക്കും ഈ സിനിമയിലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസനൊപ്പം ഭാര്യ വിമലയും സെറ്റില്‍ എത്തിയിരുന്നു. മറ്റു അഭിനേതാക്കളോടു ഊര്‍ജസ്വലനായി സംസാരിക്കുന്ന ശ്രീനിവാസനെ വീഡിയോയില്‍ കാണാം. രാഹുല്‍ റിജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കീടംആണ് ശ്രീനിവാസന്റെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.