Latest News

ജയനും നടി ലതയും പ്രണയത്തിലായിരുന്നു; വിവാഹം തീരുമാനിച്ചപ്പോഴായിരുന്നു ജയന്റെ മരണം: ശാന്തിവിള ദിനേശ്

Malayalilife
ജയനും നടി ലതയും പ്രണയത്തിലായിരുന്നു; വിവാഹം തീരുമാനിച്ചപ്പോഴായിരുന്നു ജയന്റെ മരണം: ശാന്തിവിള ദിനേശ്

ലയാള സിനിമ പ്രേമികളുടെ പ്രിയ നടനായിരുന്നു അന്തരിച്ച നടൻ. ഇന്നും പ്രേക്ഷകരുടെ ഇടയിൽ  പൗരുഷത്തിന്റെ പ്രതീകമായി
 ജീവിക്കുന്ന നടനാണ് ജയൻ.  ജയൻ മലയാള സിനിമയിൽ ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് സൂപ്പർതാരമായത്. അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു ജയൻ,സീമ ജോഡി. എന്നാൽ ഇപ്പോൾ  ജയനും നടിലതയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് തുറന്നുപറയുകയാണ് ശാന്തിവിള ദിനേശ്. 

1980 നവംബർ പതിനാറിന് ഒരുപക്ഷേ ജയൻ മരിച്ചില്ലായിരുന്നുവെങ്കിൽ 1981 ജനുവരി നാലിന് സിംഗപൂരിൽ വച്ച് ജയന്റെ കല്യാണം നടന്നേനെ. ലവ് ഇൻ സിംഗപൂരിൽ നസീർ സാറിന്റെ ജോഡിയായി അഭിനയിച്ച എംജിആർ ലത എന്നറിയപ്പെടുന്ന ലതയുമായി അദ്ദേഹം വളരെ സ്‌നേഹബന്ധം പുലർത്തിയിരുന്നു. ലവ് ഇൻ സിംഗപൂരിന്റെ ചിത്രീകരണത്തിനിടെ ജയൻ ലതയുമായി മാനസികമായി അടുത്തുവെന്ന് അറിഞ്ഞ എംജിആർ വ ളരെ കോപാകുലനാവുകയും മദ്രാസിൽ എത്തിയാൽ ജയനെ കൈവെക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഒരിക്കൽ ജോസ് പ്രകാശ് സാർ പറഞ്ഞിട്ടുണ്ട്.ലതയുടെയും ജയന്റെയും ബന്ധത്തിൽ ദേഷ്യം തോന്നിയ എംജിആർ എന്തും ചെയ്യാൻ മടിക്കില്ലെന്ന് ജോസ് പ്രകാശ് സാറിന് അറിയാമായിരുന്നു.

 കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് 1939 ജൂലൈ 25ന് ജയൻ ജനിച്ചത്. ജയന്റെ  പിതാവ് സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും അറിയപ്പെടുന്ന മാധവൻപിള്ളയാണ്. ഓലയിൽ ഭാരതിയമ്മയാണ് ജയന്റെ  മാതാവ്. നാവിക സേനയിൽ  പതിനഞ്ച് വർഷം ജോലി ചെയ്തു.  ജയനെ ചലച്ചിത്രരംഗത്ത് അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് പരിചയപ്പെടുത്തിയത്. ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എൻ. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ 1980 നവംബർ 16 ന് ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തറയിൽ ഇടിച്ചാണ് ജയൻ മരണത്തിന് കീഴടങ്ങുന്നത്.

Read more topics: # Santhivila dinesh,# words about jayan
Santhivila dinesh words about jayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക