അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ സീരിസ് 'സിറ്റഡലി 'ന്റെ ഇന്ത്യന്‍ പതിപ്പ് ഷൂട്ടിനിടെ പരുക്കേറ്റ കൈകളുടെ ചിത്രം പങ്ക് വച്ച് നടി സമാന്ത. കൈകള്‍ക്കേറ്റ പരുക്കിന്റെ ചിത്രമാണ് സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 'പേര്ക്സ് ഓഫ് ആക്ഷന്‍' എന്ന ക്യാപ്ഷനാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
രാജും ഡികെയും ചേര്‍ന്നാണ് സിറ്റഡിലിന്റെ ഇന്ത്യന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ പതിപ്പില്‍ പ്രിയങ്ക ചോപ്രയാണ് നായിക. ഈ മാസം ആദ്യം പുറത്തിറങ്ങിയ ഫാര്‍സി ഒരുക്കിയതും രാജും ഡികെയും ചേര്‍ന്നാണ്.
അടുത്തിടെ നൈനിറ്റാളില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ താരം വര്‍ക്ക് ഔട്ട് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം 'ശാകുന്തള'മാണ് സമാന്തയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ശാകുന്തളയായി സമാന്ത എത്തുന്ന ചിത്രത്തില്‍ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്. ഗുണശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തും
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തില്‍ നിന്ന് പതുക്കെ മോചനം നേടി വരികയാണ് ഇപ്പോള്‍ താരം. പുതിയ ചിത്രങ്ങളും വെബ്സീരിസുമൊക്കെയായി അഭിനയത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടി. ഇതിനിടെ സാമന്തയുടെ പതിനാല് വര്‍ഷം മുന്പുളള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന് രാഹുല്‍ രവീന്ദ്രമാണ് ഈ ഫോട്ടോ പുറത്തുവിട്ടത്. തന്റെ സഹോദരന് തന്റെ വീട്ടിലെ ടെറസില്‍ നിന്നും എടുത്തതാണ് ഈ ചിത്രമെന്നും രാഹുല്‍ ചിത്രത്തിനൊപ്പം കുറിക്കുന്നു. സാമന്തയ്ക്ക് ആശംസകള്‍ നേരുന്ന രാഹുല്‍ ഇനിയും പതിറ്റാണ്ടുകള്‍ ലഭിക്കട്ടെയെന്നും ആശംസിക്കുന്നുണ്ട്.