ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ ഫിലിം സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ന്റെ ടീസര്‍ പുറത്തിറങ്ങി. രാവിലെ 5:12 ന് ടീസര്‍ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. പ്രതീക്ഷിച്ചതുപോലെ, ആരാധകരെ ത്രസിപ്പിച്ചുകൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കിയ സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ന്റെ ടീസര്‍.
തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്ന, പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഭാസിന്റെ ശക്തമായ ഡയലോഗുകള്‍ നിറഞ്ഞ ടീസര്‍ സൂചിപ്പിക്കുന്നത്, ഈ ബിഗ് ബജറ്റ് ഇന്ത്യന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഒരുങ്ങുകയാണെന്നും, ഈ ടീസര്‍ ഒരു തുടക്കം മാത്രമാണെന്നുമാണ്.
ഏറ്റവും വലിയ ആക്ഷന്‍ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായ കെജിഎഫിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ നിന്നാണ് സലാറും പുറത്തിറങ്ങുന്നത്. ഭാവിയില്‍ ഒരു പൈതൃകം തന്നെ സ്ഥാപിക്കാന്‍ കാരണമായേക്കാവുന്ന നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ ലോകം തന്നെ സംവിധായകന്‍ മറ്റൊരു ഇതിഹാസമായേക്കാവുന്ന ഈ ചിത്രത്തിലും സൃഷ്ടിച്ചു.
ഒരു വമ്പന്‍ താര നിരയെ തന്നെ അണിനിരത്തുന്ന ഈ ചിത്രത്തിന്റെ വളരെ കുറച്ചു എന്നാല്‍ നമ്മുടെ കാഴ്ചയെ തന്നെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതമായ ഭാഗങ്ങളാണ് നിര്‍മ്മാതാക്കള്‍ ടീസറില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. അതേസമയം തീയറ്റര്‍ ട്രെയിലറിനായി സാലറിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ കരുതിവച്ചിരിക്കുകയാണ്, അത് ഉടന്‍ തന്നെ പുറത്തിറങ്ങും. എന്നിരുന്നാലും, ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാല്‍ ഇത് സലാര്‍ സീരിസില്‍ നിന്നുള്ള സലാര്‍ ഭാഗം 1: സീസ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന ഭാഗം 1 മാത്രമാണ്.
സംവിധായകന്‍ പ്രശാന്ത് നീലിനെയും സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെയും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് സലാര്‍ പാര്‍ട്ട് 1. വിജയകരമായ കെജിഎഫ് പരമ്പരകളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍ ആണ് ഈ മെഗാ പ്രോജക്റ്റ് നിര്‍മ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റന്‍ സെറ്റുകളിട്ട് നിര്‍മ്മിച്ച ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രൗഢി നല്‍കുമെന്ന് ഉറപ്പാണ്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ 2023 സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളിലെത്തും.
400 കോടി ബഡ്ജറ്റുള്ള സലാര്‍ പാര്‍ട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് സമാന്തരമായി നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ്. സമാനതകളില്ലാത്ത ദൃശ്യവിസ്മയം സൃഷ്ടിക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ ഒരു ചെറിയ അവസരംപോലും ഉപേക്ഷിച്ചിട്ടില്ല, വിദേശ സ്റ്റുഡിയോകളുടെ വൈദഗ്ധ്യവും ഉയര്‍ന്ന നിലവാരമുള്ള വിഎഫ്എക്‌സും പ്രേക്ഷകരെ ആവേശഭരിതരാക്കാവുന്ന ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നതിന് പ്രഗത്ഭരായ സ്റ്റണ്ട്മാന്‍മാരെയും അവര്‍ ഈ ചിത്രത്തിനായി ഉള്‍പ്പെടുത്തി .
സലാറിന്റെ വിശാലമായ ലോകം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ടീസര്‍ റിലീസ് ആവേശത്തിന്റെയും പ്രതീക്ഷയുടെയും തരംഗം സൃഷ്ടിച്ചു. പ്രഭാസ്, പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ഈശ്വരി റാവു, ജഗപതി ബാബു, ശ്രിയ റെഡ്ഡി തുടങ്ങിയവര്‍ ബിഗ് സ്‌ക്രീനില്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍ സമാനതകളില്ലാത്ത ഒരു ഇതിഹാസ ചിത്രത്തിനായി നമുക്കു കാത്തിരിക്കാം