Latest News

ദേസി ഡേറ്റ് ആപ്ലിക്കേഷനുകളില്‍ സാധിക വേണുഗോപാൽ; എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് പങ്കില്ലെന്ന് താരം

Malayalilife
ദേസി ഡേറ്റ് ആപ്ലിക്കേഷനുകളില്‍ സാധിക വേണുഗോപാൽ; എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് പങ്കില്ലെന്ന് താരം

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടല്‍ നടക്കുന്നുവെന്ന് നടി സാധിക വേണുഗോപാല്‍ തുറന്ന് പറയുകയാണ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

I am not a part of any other social platform other than Facebook and instagram ??So if you are believing such and getting in to this crap,means you are digging your own grave???? I am not responsible for your belief and thoughts ???? ??
നിങ്ങളുടെ ശ്രദ്ധയിലേക്ക്,
സോഷ്യല്‍ മീഡിയയിയിലെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്‌ഫോംമിലോ ഞാന്‍ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോംമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട് അതില്‍ പലതും സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആണ്.
എന്റെ പ്രൊഫൈല്‍ ഞാന്‍ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷന്‍സിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങള്‍ക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
ഞാന്‍ ഒരാള്‍ക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ,വിളിക്കുകയോ, ചാന്‍സ് ഓഫര്‍ ചെയ്യുകയോ, പണം ചോദിക്കുകയോ,ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരില്‍ ആരെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ് ??.
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല ?? ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും ????
സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെര്‍സ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ ??
(If u get any wrong msg from a non verified acount/any fan page of mine plz do update me immediately??)
Regards
Sadhika Venugopal

Sadhika Venugopal photos in private dating apps

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES