പതിവ് തെറ്റാതെ വിജയ് ഗാനം; വരിശിലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍ പേര്‍;ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമാതായി രഞ്ജിതമേ 

Malayalilife
പതിവ് തെറ്റാതെ വിജയ് ഗാനം; വരിശിലെ ഗാനം ഒറ്റ ദിവസം കേട്ടത് 18 മില്യണ്‍ പേര്‍;ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമാതായി രഞ്ജിതമേ 

വിജയ് ചിത്രങ്ങളിലെ ഗാനങ്ങള്‍ എപ്പോഴും ആസ്വാദകശ്രദ്ധ നേടാറുണ്ട്.  ആ പതിവ് ഇക്കുറിയും തെറ്റിയില്ല. വിജയ്‌യുടെ അടുത്ത റിലീസ് വരിശിലെ പുറത്തെത്തിയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുകയാണ്.രഞ്ജിതമേ എന്ന പാട്ടിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്യവിജയ് തന്നെയാണ് പാട്ട് ആലപിച്ചിരിക്കുന്നതും. എസ് തമനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

യുട്യൂബില്‍ പുറത്തെത്തി ആദ്യ 24 മണിക്കൂറില്‍ 18.5 മില്യണ്‍ പേരാണ് ഗാനൃം കേട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്.ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. 

വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ വിജയിയയുടെ നായികയായെത്തുന്നത്. പൊങ്കല്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. 

മഹര്‍ഷി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വംശി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ശരത് കുമാര്‍, ശ്യാം, പ്രഭു, ഖുശ്ബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more topics: # വരിശി,# വിജയ്
Ranjithame Varisu Lyric Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES