Latest News

ജയിലര്‍ തിയേറ്ററിലെത്തും മുമ്പ് ഹിമാലയന്‍ യാത്രക്കൊരുങ്ങി രജനീകാന്ത്;  ഒരാഴ്ച്ചയോളം താരം ഹിമാലയത്തില്‍ ധ്യാനത്തില്‍; ഓഗസ്റ്റ് 6ന് താരം യാത്ര തിരിക്കുമെന്ന് സൂചന

Malayalilife
ജയിലര്‍ തിയേറ്ററിലെത്തും മുമ്പ് ഹിമാലയന്‍ യാത്രക്കൊരുങ്ങി രജനീകാന്ത്;  ഒരാഴ്ച്ചയോളം താരം ഹിമാലയത്തില്‍ ധ്യാനത്തില്‍; ഓഗസ്റ്റ് 6ന് താരം യാത്ര തിരിക്കുമെന്ന് സൂചന

പുതിയ ചിത്രം 'ജയിലര്‍' പ്രദര്‍ശനത്തിനെത്തുന്നതിനുമുമ്പ് ഹിമാലയത്തില്‍ ധ്യാനംചെയ്യാനൊരുങ്ങി രജനീകാന്ത്..ആഗസ്റ്റ് 10ന് ജയിലര്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ഹിമാലയത്തിലേക്ക് പോകാനാണ് രജനികാന്തിന്റെ തീരുമാനം. ഒരാഴ്ച ഹിമാലയത്തില്‍ തുടരും. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം അവസാനിക്കുമ്പോള്‍ ഇതിന് മുന്‍പും ഹിമാലയത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തുന്ന പതിവ് രജനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ കാരണത്താല്‍ കുറച്ചുവര്‍ഷങ്ങളായി പോവാറില്ല. 


കഴിഞ്ഞ ദിവസമാണ് ജയിലറിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ജയിലര്‍ ചിത്രീകരണത്തിന് ശേഷം മാലിദ്വീപിലേക്ക് യാത്രപോയ നടന്‍ കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയിരുന്നു.

രജനികാന്തിന്റെ മുന്‍ ചിത്രങ്ങളായ ദര്‍ബാര്‍, അണ്ണാത്തെ എന്നിവ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല. മൂന്നുവര്‍ഷമായി ഒരു സൂപ്പര്‍ഹിറ്രും നേടാനായില്ല. അതിനാല്‍ ജയിലര്‍ സിനിമയില്‍ രജനികാന്ത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ജയിലര്‍ നെല്‍സന്‍ സംവിധാനം ചെയ്യുന്നു. തമന്ന ആണ് നായിക.ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. ശ്രീഗോകുലം മുവീസ് ആണ് കേരളത്തില്‍ വിതരണം.

Read more topics: # രജനീകാന്ത്
Rajinikanth jets off to Himalayas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക