Latest News

യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി പ്രഭാസ്; നടന് ആശ്വാസമായത് ബാഹുബലി സിനിമയില്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക്

Malayalilife
യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി പ്രഭാസ്; നടന് ആശ്വാസമായത് ബാഹുബലി സിനിമയില്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക്

യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ പ്രഭാസ്.യൂറോപ്പിലെ ചികിത്സയ്ക്ക് ശേഷം 15 ദിവസത്തില്‍ തിരിച്ചെത്താനിരുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസം വിശ്രമം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

കാല്‍മുട്ടുകളിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. ഇപ്പോള്‍ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് ഇപ്പോഴാണ് യൂറോപ്പില്‍ പോയി താരം ശസ്ത്രക്രിയ നടത്തിയത്. ഈ വേദനയില്‍ നിരവധി സിനിമകളും അദ്ദേഹം പൂര്‍ത്തിയാക്കി.

അതേസമയം, 'കല്‍ക്കി 2898 എഡി' ആണ് ഇനി പ്രദര്‍ശനത്തിനെത്തുന്ന പ്രഭാസ് ചിത്രം. നടനൊപ്പം കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. കൂടാതെ കല്‍ക്കിയുടെ കേരളത്തിലെ പ്രദര്‍ശനാവകാശം ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസിനാണ് എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ യുണ്ടായിട്ടില്ല. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Read more topics: # പ്രഭാസ്
Prabhas returns from Europe after surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES