ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയുടെ ദിപീകയുടെ ഹോട്ട് ലുക്ക് പുറത്ത്. ചിത്രത്തിലെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ നടിയുടെ ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സ്വര്‍ണ്ണ നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്യുന്ന ദീപിക പദുക്കോണ്‍ ആണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പങ്കിട്ട ചിത്രം. ഡിസംബര്‍ 12 നാണ് ചിത്രത്തിലെ ഗാനം റിലീസ് ചെയ്യുകയെന്നും ഷാരൂഖ് തന്റെ ട്വീറ്റില്‍ വെളിപ്പെടുത്തി.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. 2023 ജനുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി തെലുങ്ക്,തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ ഷാജി ചൗധരി,ഗൗതം ,അശുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. തിയേറ്റര്‍ റിലിസായി എത്തുന്ന പത്താന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരപന്നു. 200 കോടിയിലേറെ രൂപയ്ക്കാണ് റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്.