ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 25-ന് രാജസ്ഥാനിലെ ഉദയ്പൂര്‍ ഒബ്‌റോയ് ഉദൈവിലാസില്‍ ആഡംബരമായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ചടങ്ങിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് ശേഷം ഗുരുഗ്രാമില്‍ സല്‍ക്കാരം ഉണ്ടാകുമെന്നാണ് സൂചന. പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവാഹം നടത്തിയേക്കുമെന്നായിരുന്നു ജൂണില്‍ വന്ന റിപ്പോര്‍ട്ട്.
രാജസ്ഥാലെ ചരിത്രമുറങ്ങുന്ന അത്യാഡംബര റിസോര്‍ട്ടായ ഉദയ്പൂരിലെ ഒബ്‌റോയ് ഉദൈവിലാസ് വിവാഹ വേദിയാകുമെന്ന പുതിയ വിവരങ്ങള്‍ എത്തുകയായിരുന്നു. മെയ് 13-ന് ഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.