Latest News

ഷാരൂഖ് ഖാന് അഭിനയം അറിയില്ല; എന്നാല്‍ അദ്ദേഹം ഒരു നല്ല ബിസിനസുകാരനാണ്; എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാണമെന്ന് അറിയാം; പാക് നടി മഹ്നൂര്‍ ബലോച്ചയുടെ വാക്കുകള്‍ വൈറല്‍; നടിക്കെതിരെ  ആരാധകര്‍

Malayalilife
ഷാരൂഖ് ഖാന് അഭിനയം അറിയില്ല; എന്നാല്‍ അദ്ദേഹം ഒരു നല്ല ബിസിനസുകാരനാണ്; എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാണമെന്ന് അറിയാം; പാക് നടി മഹ്നൂര്‍ ബലോച്ചയുടെ വാക്കുകള്‍ വൈറല്‍; നടിക്കെതിരെ  ആരാധകര്‍

ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. മികച്ച അഭിനയ മികവിനും താരം അഭിനന്ദനം അര്‍ഹിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളില്‍ ഇടം നേടി. എന്നാല്‍ ഷാരൂഖ് ഖാന് അഭിനയം അറിയില്ല, സുന്ദരനുമല്ല, കച്ചവടം മാത്രമാണ് ചെയ്യുന്നതെന്നും പാക് നടി പാക് നടി മഹ്നൂര്‍ ബലോച്ച് ആരോപിച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഷാരൂഖ് സുന്ദരനല്ലെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് നടി പറഞ്ഞത്. കൂടാതെ ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും മഹ്നൂര്‍ ആരോപിച്ചു. എന്നാല്‍ ഷാരൂഖ് ഖാനെതിരെ വിമര്‍ശനമുയര്‍ത്തിയ പാക് നടി മഹ്നൂര്‍ ബലോച്ചയ്ക്കെതിരെ ആരാധകര്‍ രംഗത്തെത്തി.

ഷാരൂഖ് ഖാന്‍ വളരെ നല്ല വ്യക്തിയാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നോക്കിയാല്‍ അദ്ദേഹം സുന്ദരനല്ല. താരത്തിന്റെ വ്യക്തിത്വവും പ്രഭാവലയും വളരെ ശക്തമാണ്. അതുകൊണ്ടാണ് അദ്ദേഹം സുന്ദരനായി കാണപ്പെടുന്നത്. അദ്ദേഹത്തിന് വല്ലാത്ത ഒരു ആകര്‍ഷകത്വമുണ്ട്. അതില്ലാത്ത ധാരാളം സുന്ദരന്‍മാരുണ്ട്. അവരെ ആളുകള്‍ ശ്രദ്ധിക്കുന്നില്ല' മഹ്നൂര്‍ ബലോച്ച് ഒരു ഷോയില്‍ പറഞ്ഞു.

'ഷാരൂഖ് ഖാന് അഭിനയം അറിയില്ല. എന്നാല്‍ അദ്ദേഹം ഒരു നല്ല ബിസിനസുകാരനാണ്. എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റിംഗ് ചെയ്യാണമെന്ന് അദ്ദേഹത്തിന് അറിയാം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഞാന്‍ പറയുന്നതിനോട് വിയോജിപ്പ് ഉണ്ടായിരിക്കാം. അത് കുഴപ്പമില്ല. വേറെ എത്രയോ നല്ല അഭിനേതാക്കളുണ്ട് അവരില്‍ പലരും വിജയിച്ചവരല്ല. ' നടി പറഞ്ഞു.

നടിയുടെ ഈ പരാമര്‍ശങ്ങള്‍ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എന്തു വിഡ്ഢിത്തമാണ് പറയുന്നതെന്നും ഷാരൂഖ് ഖാന്‍ നല്ലൊരു നടനാണെന്നും പലരും കമന്റ് ചെയ്തു. മഹ്നൂറിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്നും ഷാരൂഖ് ഭാവങ്ങളുടെ രാജാവാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനോടകം നടിക്കെതിരെ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

Pakistani actress Mahnoor Baloch says about sharukh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES