മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത മീന, മലയാള സിനിമ ജീവിതത്തിലെ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.ഇപ്പോളിതാ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി മീന. വാക്കുകള്‍ക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതെന്നാണ് നടി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതിയാണ്. സമ്പന്നമായ ഈ അനുഭവത്തിനും ഐക്യത്തിനും നന്ദി.'പ്രധാനമന്ത്രിക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം മീന കുറിച്ചു.
കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുഗന്റെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ പാരമ്പര്യ വസ്ത്രം അണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് പൊങ്കല്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ഗോപൂജയും നടത്തി. ഇതിന് പിന്നാലെ നടന്ന സാംസ്‌കാരിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. സാംസ്‌കാരിക പരിപാടിയില്‍ പാടിയ കുഞ്ഞു ഗായിക പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം പെണ്‍കുട്ടിക്ക് താന്‍ ധരിച്ചിരുന്ന ഷാള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. പുതുച്ചേരി ഗവര്‍ണര്‍, തലങ്കാന ഗവര്‍ണര്‍, കേന്ദ്രമന്ത്രി നിര്‍മല സീതാരമന്‍, സിനിമാ താരം മീന എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷവും കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയിലെ തമിഴ്പുത്താണ്ട് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.