Latest News

ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു; വീട്ടില്‍ വന്നാലും തുടരെ വാട്ട്സ്ആപ്പില്‍ മെസേജ് അയയ്ക്കുകയും വിളിച്ച് ശല്യപ്പെടുത്തലും; പരാതി പറഞ്ഞപ്പോള്‍, കുക്കു പറഞ്ഞത് അയാളെ പിണക്കരുതെന്ന് ; ജോലി ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും അടിമ മനോഭാവം; 'അമ്മ' ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ തൊഴില്‍പീഡന പരാതി

Malayalilife
 ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു; വീട്ടില്‍ വന്നാലും തുടരെ വാട്ട്സ്ആപ്പില്‍ മെസേജ് അയയ്ക്കുകയും വിളിച്ച് ശല്യപ്പെടുത്തലും; പരാതി പറഞ്ഞപ്പോള്‍, കുക്കു പറഞ്ഞത് അയാളെ പിണക്കരുതെന്ന് ; ജോലി ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും അടിമ മനോഭാവം; 'അമ്മ' ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ തൊഴില്‍പീഡന പരാതി

താരസംഘടനയായ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം സിനിമ ആര്‍ട്ടിസ്റ്റ്)യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. സംഘടനയുടെ ട്രഷറര്‍ ആയ ഉണ്ണി ശിവപാല്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.

അമ്മ' സംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് കൊച്ചി കമ്മിഷണറെ സമീപ്പിച്ചത്. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിനു ജോലിയില്‍നിന്നു പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബര്‍ ഓഫീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.ഉണ്ണി ശിവപാലിനു ജീവനക്കാരോട് അടിമ മനോഭവമാണെന്നു യുവതി പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോള്‍, അയാളെ പിണക്ക രുതെന്നായിരുന്നു ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പറഞ്ഞതെന്നും യുവതി ആരോപിച്ചു. 

'കുക്കു പരമേശ്വരനാണ് അഭിമുഖം നടത്തിയത്. എന്നെ ജോലിക്ക് എടുത്തതിന്റെ തൊട്ടടുത്ത ദിവസം മുതല്‍, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയില്‍ ട്രഷറര്‍ സംസാരിക്കാറു ണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും. ഞാന്‍ സങ്കടപ്പെടുന്ന ഘട്ടമെത്തുമ്പോള്‍ എനിക്ക് മാനസികമായി എന്തോ പ്രശ്നമുണ്ടെന്ന രീതിയില്‍ അവതരിപ്പിക്കും.

അദ്ദേഹത്തിന്റെ തെറ്റുകള്‍ എന്റെ തലയില്‍ കെട്ടിവച്ച് മീറ്റിങ്ങുകളില്‍ അവതരിപ്പിച്ചു. സാധാരണ ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു. അതുകഴി ഞ്ഞു വീട്ടില്‍ വന്നാലും തുടരെ വാട്ട്സ്ആപ്പില്‍ മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യും. അര്‍ധരാത്രി 12 മണിക്കയച്ച മെസേജുകളുടെ തെളിവ് എന്റെ കൈയിലുണ്ട്'- യുവതി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ ജനറല്‍ സെക്രട്ടറിയെ വാട്ട്സ്ആപ്പ് മുഖാന്തരം അറിയിച്ചു. 'അദ്ദേഹം ഏകാന്തത അനുഭവി ക്കുന്ന ആളാണ്, നിങ്ങള്‍ സഹകരിക്കണം'- എന്നാണു കുക്കു പരമേശ്വരന്‍ അന്നു മറുപടി പറഞ്ഞത്. താന്‍ ഹാപ്പിയല്ലെങ്കില്‍ ജനറല്‍ സെക്രട്ടറിയോടു പറഞ്ഞ്, പറഞ്ഞുവിടുമെന്നു ജോലിക്ക് ചെന്നപ്പോള്‍ മുതല്‍ ഉണ്ണി ശിവപാല്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

അംഗങ്ങളും മുന്‍ഭാരവാഹികളും തന്നോട് അടുപ്പത്തോടെ സംസാരിച്ചാല്‍ അവിടെ വന്നു പ്രശ്നമുണ്ടാക്കും. ശകാരിക്കാറുണ്ടായിരുന്നു. ആദ്യത്തെ പരാതി ശ്രദ്ധയില്‍പ്പെട്ട പ്രസിഡന്റ് ശ്വേത മേനോന്‍ തന്നോട് സംസാരിച്ചിരുന്നു. പരാതി നല്‍കിയാല്‍ ഒരു നിമിഷംപോലും അവിടെ നില്‍ക്കരുതെന്നു ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ട്രഷറര്‍ക്കുവേണ്ടി ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനമാണു പിരിച്ചുവിടലെന്നും യുവതി ആരോപിച്ചു. മായാ വിശ്വനാഥ് വരുമ്പോള്‍ 'ബി എക്സ്ട്രാ നൈസ് ടു ഹെര്‍' എന്ന് മെസേജ് അയച്ചിരുന്നു.

ഞായറാഴ്ച വിളിച്ചുവരുത്തി അവര്‍ക്ക് ചായ ഉണ്ടാക്കിച്ചു. സെക്യൂരിറ്റി, ഹൗസ് കീപ്പിങ് സ്റ്റാഫുകളുടെ ജോലിവരെ ചെയ്യിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാ രനെ ചേര്‍ത്ത് തന്നെക്കുറിച്ചു മോശമായി മറ്റൊരു ജീവനക്കാരനോടു പറഞ്ഞു. അവിടെ ജോലി ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും എല്ലാം അടിമ മനോഭാവമാണ്. നമ്മള്‍ അയാളെ ഹാപ്പിയായി കൊണ്ടുപോകണമെന്നാണു ജനറല്‍ സെക്രട്ടറിയുടെ നിലപാട്. പ്രസിഡന്റിനോടു പരാതി പറയരു തെന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി വഴക്കുപറഞ്ഞിട്ടുണ്ട്. ഉണ്ണിയെക്കുറിച്ചു കുറ്റം പറയരുതെന്നു ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടനെ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്

Read more topics: # അമ്മ
amma association workplace harassment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES