Latest News

'ഓണ്‍ലൈനില്‍ ഒരുപാട് വീഡിയോകളും നെഗറ്റിവിറ്റിയും കണ്ടു'; കഴിവ് തെളിയിക്കാന്‍ അല്‍പം സമയം കൊടുക്കണം; നെഗറ്റീവ് ആയി ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയാണോ?; മാധവ് സുരേഷിന് പിന്തുണയുമായി സാജിദ് യഹിയ

Malayalilife
 'ഓണ്‍ലൈനില്‍ ഒരുപാട് വീഡിയോകളും നെഗറ്റിവിറ്റിയും കണ്ടു'; കഴിവ് തെളിയിക്കാന്‍ അല്‍പം സമയം കൊടുക്കണം; നെഗറ്റീവ് ആയി ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയാണോ?; മാധവ് സുരേഷിന് പിന്തുണയുമായി സാജിദ് യഹിയ

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളും റിവ്യൂവേഴ്‌സും നടത്തുന്ന അതിരുകടന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സംവിധായകന്‍ സാജിദ് യഹിയ. മാധവ് നായകനായ പുതിയ ചിത്രം 'അങ്കം അട്ടഹാസം' തിയറ്ററുകളിലെത്തിയതിന് പിന്നാലെ താരത്തെ പരിഹസിക്കുന്നവര്‍ക്കെതിരെയാണ് സാജിദിന്റെ കുറിപ്പ്. സിനിമയോടുള്ള വലിയ പാഷനുമായി എത്തിയ ഒരു ഇരുപത്തിമൂന്നുകാരനെ വളരാന്‍ അനുവദിക്കാതെ തകര്‍ക്കാനാണ് റിവ്യൂവേഴ്‌സ് ശ്രമിക്കുന്നതെന്ന് സാജിദ് കുറ്റപ്പെടുത്തി. യുട്യൂബ് വരുമാനം ലക്ഷ്യമിട്ട് ചിലര്‍ മാധവിനെ തുടര്‍ച്ചയായി ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് സാജിദ് പറയുന്നു. 

'സിനിമ നല്ലതാണോ ചീത്തയാണോ എന്നതല്ല ഇവിടെ വിഷയം. മറിച്ച്, ഒരാള്‍ക്ക് തന്റെ കഴിവ് തെളിയിക്കാന്‍ സമയം നല്‍കണം എന്നതാണ്. 23 വയസ്സ് മാത്രമുള്ള ഒരു നടനെ സാധ്യമായ എല്ലാ രീതിയിലും നെഗറ്റീവ് ആയി ആക്രമിക്കുന്നത് ശരിയാണോ?'- സാജിദ് ചോദിച്ചു. 

സാജിദ് യഹിയയുടെ കുറിപ്പ്: 'മാധവ് ബ്രോ, അങ്കം അട്ടഹാസമെന്ന നിങ്ങളുടെ പുതിയ ചിത്രം റിലീസ് ആയതിന് ശേഷം ഓണ്‍ലൈനില്‍ ഒരുപാട് വീഡിയോകളും നെഗറ്റിവിറ്റിയും വന്നത് കണ്ടു. യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി റിവ്യൂവേഴ്‌സ് നിങ്ങളെ നിര്‍ത്താതെ ടാര്‍ഗറ്റ് ചെയ്യുന്നതും കണ്ടു. പ്രസ്തുത സിനിമ നല്ലതാണോ ചീത്തയാണോ എന്നതല്ല ഞാനിവിലെ പറയുന്നത്. സിനിമ എപ്പോഴും വ്യക്തിപരമാണ്. പക്ഷേ ഒരു കാര്യം എനിക്ക് പറയണമെന്നുണ്ട്. തന്റെ കഴിവ് തെളിയിക്കാന്‍ മാധവിന് അല്‍പം സമയം കൊടുക്കണം. 

 23 വയസ് മാത്രം പ്രായമുള്ള ഒരു നടനെ സാധ്യമായ എല്ലാ രീതിയിലും നെഗറ്റീവ് ആയി ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയാണോ? സിനിമയെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചുമൊക്കെ വലിയ പാഷനുള്ള ഒരാളാണ് മാധവ്. മാധവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ അദ്ദേഹം റിയല്‍ ആണ്. ഇന്‍ഡസ്ട്രിയിലെ മറ്റ് പലരെയും പോലെ അഭിമുഖങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നില്ല. 

സത്യസന്ധനായ, നിഷ്‌കളങ്കനായ ഒരു മനുഷ്യനെപ്പോലായാണ് മാധവിനെ തോന്നുന്നത്. അദ്ദേഹത്തിന് കുറച്ച് സ്‌പേസ് കൊടുക്കുക, പിന്തുണ കൊടുക്കുക. മാധവ് വളരട്ടെ. പരാജയപ്പെടുകയും പഠിക്കുകയും ഇരട്ടി കരുത്തോടെ തിരിച്ചുവരികയും ചെയ്യട്ടെ. ഓരോ നല്ല നടനും അങ്ങനെയാണ് ഉണ്ടാവുന്നത്. ഒറ്റ രാത്രികൊണ്ട് ആരും ലെജന്‍ഡ് ആവുന്നില്ല. മാധവ്, ഈ ഊര്‍ജ്ജവും സത്യസന്ധതയും ഉള്ളിലെ തീയും സൂക്ഷിക്കുക. സിനിമ എപ്പോഴും അതിന്റെ ആളുകളെ കണ്ടെത്തും. 

യഥാര്‍ഥ ആളുകള്‍ എപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളിലും എത്തിപ്പെടും', സാജിദ് യഹിയയുടെ വാക്കുകള്‍. കൂടുതല്‍ കണ്ടെത്തുക രാഷ്ട്രീയ വിശകലനം ജുഡീഷ്യല്‍ റിപ്പോര്‍ട്ടുകള്‍ മലയാളി സംരംഭങ്ങള്‍ സുജിത്ത് എസ്. നായര്‍ സംവിധാനം ചെയ്ത 'അങ്കം അട്ടഹാസം' തിരുവനന്തപുരം പശ്ചാത്തലമായുള്ള ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറാണ്. ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more topics: # സാജിദ് യഹിയ.
director sajid yahiya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES