Latest News

ഒവിയയോട് പ്രസ് മീറ്റിനിടെ രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവുമായി മാധ്യമപ്രവര്‍ത്തകര്‍; ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയ നടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്കിയത് ട്വീറ്റിലൂടെ; അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കരുതെന്ന് നടി

Malayalilife

മിഴ് സിനിമയിലെ പ്രിയപ്പെട്ട നടിയാണ് ഓവിയ. ഇപ്പോഴിതാ ഓവിയയുടെ ഒരു ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന ട്വീറ്റാണ് സൈബറിടത്ത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നത്. 

അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന പ്രസ് മീറ്റിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ് എത്തിയത്ോപ്രസ് മീറ്റിനിടെ രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ഓവിയയോട് ചോദിച്ചിരുന്നു. എന്നാല്‍ താരം ഈ ചോദ്യം അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് ''മാധ്യമങ്ങള്‍ അരാഷ്ട്രീയ അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കരുത്. അത്തരം ചോദ്യങ്ങള്‍ പൊതുജനങ്ങളോട് ചോദിക്കുന്നതാണ് നല്ലത്'' എന്നാണ് ഓവിയ ട്വിറ്ററില്‍ കുറിച്ചത്.

'കളവാണി', 'കാഞ്ചന 3' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ഓവിയ. തമിഴ് ബിഗ് ബോസ് പരിപാടിയില്‍ കണ്ടസ്റ്റന്റായി ഓവിയ എത്തിയിരുന്നു. 'ബ്ലാക്ക് കോഫി', 'രാജ ഭീമ' എന്നിവയാണ് ഓവിയയുടെ പുതിയ ചിത്രങ്ങള്‍.

Read more topics: # ഓവിയ
Oviya tweet about politics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക