ക്യാമ്പസ് പയ്യനായി ആന്റണി വര്‍ഗീസ്; 'ഓ മേരി ലൈലയുടെ  ട്രെയിലര്‍ പുറത്ത്

Malayalilife
 ക്യാമ്പസ് പയ്യനായി ആന്റണി വര്‍ഗീസ്; 'ഓ മേരി ലൈലയുടെ  ട്രെയിലര്‍ പുറത്ത്

ന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രമാണ് ഓ മേരി ലൈല.  നവാഗതനായ അഭിഷേക് കെ. എസിന്റെ  സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഇപ്പോഴിതാ  സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളില്‍് പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. 

കരിയറിലെ വ്യത്യസ്തമാര്‍ന്ന വേഷത്തില്‍ ആന്റണി വര്‍ഗീസ് എത്തുന്ന ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ അവതരിക്കുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ എന്നിലരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനു പുറമെ കൂടാതെ നരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനുരാജ് ഒ ബിയുടേതായാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുങ്ങുന്നത്. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ  നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ശ്രീ ഗോകുലന്‍ ഗോപാലന്‍ ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബബ്ലു അജുവും ചിത്രത്തിന്റെ  എഡിറ്റിംഗ് കിരണ്‍ ദാസുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ  സംഗീതം അങ്കിത് മേനോന്‍ നിര്‍വഹിച്ചപ്പോള്‍  വരികള്‍ നല്‍കിയത്  ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. കലാസംവിധാനം ഒരുക്കിയിരിക്കുന്നത്  സജി ജോസഫ് ആണ്.  അഭിഷേക് കെ എസും അനുരാജ് ഒ ബിയും ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

ബാക്ഗ്രൗണ്ട് മ്യൂസിക് ആന്‍ഡ് ബിജിഎം സിദ്ധാര്‍ഥ് ആര്‍ പ്രദീപ് , വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍,, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബന്‍ സോബന്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീര്‍ിയ, ഡിജിറ്റര്‍ര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.

Oh Meri Laila Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES