പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പാന്‍ ഇന്ത്യന്‍ സിനമയാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി എത്തുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന തീരുമാനം വലിയ വാര്‍ത്തയായിരുന്നു. ഇതിനിടയില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റിനരികിലുള്ള സീറ്റിന് അധികപണം ഇടാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് നിര്‍മാതാക്കളായടി സീരീസ്. ഹനുമാന്‍ ജീയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന സീറ്റിന് തൊട്ടരുകിലുള്ള സീറ്റിന്റെ നിരക്കില്‍ വ്യത്യാസമില്ല എന്നും ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ടി സീരീസ് ട്വീറ്റ് ചെയ്തു.
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂണ്‍ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.