നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഫഹദിനെയും അദ്ദേഹത്തിന്റെ പിതാവ് ഫാസിലിനെയും കുറിച്ചാണ് പാര്‍ത്ഥിപന്‍ തന്റെ എക്‌സ് പേജില്‍ കുറിച്ചത്. ഫാസില്‍ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം വളരെ നിഷ്‌കളങ്കമായി, 'ഇത് എന്റെ മകന്‍ ഫഹദാണ്, നിങ്ങള്‍ക്കറിയാമല്ലോ?' എന്ന് പരിചയപ്പെടുത്തിയതായി പാര്‍ത്ഥിപന്‍ പറഞ്ഞു.
നോര്‍ത്ത് ആര്‍ക്കോട്ട്, സൗത്ത് ആര്‍ക്കോട്ട്, നഗരം, ചെങ്കല്‍പേട്ട് തുടങ്ങി ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ അഭിനയം പ്രസിദ്ധമാണ്. ഫഹദിന്റെ അഭിനയം അത്രമേല്‍ മധുരമുള്ള ഒരു അടപ്രഥമന്‍ (പായസം) പോലെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വളരെ കൗതുകം തോന്നുന്ന വ്യക്തിത്വമാണ് ഫഹദിന്റേതെന്ന് പാര്‍ത്ഥിപന്‍ കുറിച്ചു.
ഏറെ ഇഷ്ടത്തോടെ താന്‍ ഫഹദിനൊപ്പം ഒരു സെല്‍ഫി എടുത്തുവെന്നും അതിനെ സന്തോഷത്തിന്റെ കുല്‍ഫി എന്നാണ് അദ്ദേഹം വിളിച്ചത്. തന്നെ സംസാരിപ്പിച്ചുകൊണ്ട് ഫഹദ് തന്നെ ആകര്‍ഷിച്ചുവെന്നും, പുരുഷന്മാരെപ്പോലും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. മലയാള സിനിമയോടും താരങ്ങളോടുമുള്ള തന്റെ ആത്മബന്ധം പാര്‍ത്ഥിപന്‍ മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന്‍ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നു. ഫഹദിന് പുറമെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കഴിഞ്ഞദിവസം പാര്‍ത്ഥിപന്‍ പങ്കുവെച്ചിരുന്നു.