Latest News

ആണായി ജീവിക്കാന്‍ കൊതിക്കുന്ന സാറയായി അനശ്വര രാജന്‍;ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ട്രെയ്‌ലര്‍ പുറത്ത്

Malayalilife
ആണായി ജീവിക്കാന്‍ കൊതിക്കുന്ന സാറയായി അനശ്വര രാജന്‍;ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ട്രെയ്‌ലര്‍ പുറത്ത്

നശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'മൈക്കി'ന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. താരത്തിന്റെ ഒരു വേറിട്ട കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. ആയോധന കലകള്‍ അഭ്യസിക്കുന്ന അനശ്വരയെ ട്രെയ്ലറില്‍ കാണാം. 

സാറയില്‍ നിന്നും മൈക്ക് എന്ന പേരിലേക്കുള്ള കഥാപാത്രത്തിന്റെ മാറ്റവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയെന്നാണ് ട്രെയ്ലറില്‍ നിന്നും ലഭിക്കുന്ന സൂചന. 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

നവാഗതനായ രഞ്ജിത്ത് സജീവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോളുവുഡ് താരം ജോണ്‍ എബ്രഹാമാണ്. ജെ.എ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് മൈക്ക്.

ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സെഞ്ച്വറിയുടെ വിതരണത്തില്‍ ആണ് ചിത്രം എത്തുക.അക്ഷയ് രാധാകൃഷ്ണന്‍, രോഹിണി മൊള്ളെറ്റി, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, റോഷന്‍ ചന്ദ്ര, നെഹാന്‍, ജിനു ജോസഫ് ഡയാന ഹമീദ്, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ്, കാര്‍ത്തിക്ക് മണികണ്ഠന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്.

Mike Trailer Malayalam Movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക