2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം. 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ആഘോഷിച്ചത്.
തന്റെ മൂത്ത മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി ജനിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ദിലീപ് ആരാധകരെ അറിയിക്കുകയായിരുന്നു. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ഒരു ചിത്രം ആദ്യമായി താരദമ്പതികള്‍ പങ്കുവച്ചത്. പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. പിറന്നാള്‍ കഴിഞ്ഞ് അടുത്ത ദിവസം താരം കുടുംബത്തിനൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ചിരുന്നു. ദീലിപിന്റെ അമ്മയുടെ മടിയില്‍ ഇരിക്കുന്ന മഹാലക്ഷ്്്മിയുടെയും ദിലീപിന്റെയും കാവ്യയുടെയും നടുക്കായി നില്‍ക്കുന്ന മീനാക്ഷിയുടെയും ചിത്രമാണ് താരം പങ്കുവച്ചത്. മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത് വന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പിന്നാലെ ക്രിസ്തുമസ് ദിനത്തിലും ദിലീപിനൊപ്പം ക്രിസ്തുമസ് ദിനത്തില്‍ ക്രിസ്തുമസ് പപ്പയുടെ വേഷത്തിലും മഹാലക്ഷ്മി എത്തിയിരുന്നു.
അടുത്തിടെയായിരുന്നു കാവ്യ മാധവന്‍ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് മകളുടെ പിറന്നാളെത്തിയത്. ഒന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിനാലും ഇക്കുറി കോവിഡ് ലോക്ഡൗണ്‍ പ്രശ്‌നങ്ങളുള്ളതിനാലും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇക്കുറി മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഇപ്പോള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. കാവ്യ മാധവനെ പറിച്ചുവച്ചിരിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ പിറന്നാളും ഇവരുടെ വിവാഹവാര്‍ഷികവുമാണ്. ഇതും കുടുംബം ആഘോഷമാക്കുമെന്നാണ് സൂചന എത്തുന്നത്.