Latest News

മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു; ലാളിത്യവും ഔചിത്യവും രണ്ടാണ്;ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ട്; വാരിസ് ഓഡിയോ ലോഞ്ചിനെത്തിയ വിജയുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ച് സംഗീത സംവിധായകന്‍ ജെയിസം വസന്ത്; എതിര്‍പ്പുമായി ആരാധകരും

Malayalilife
മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു; ലാളിത്യവും ഔചിത്യവും രണ്ടാണ്;ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ട്; വാരിസ് ഓഡിയോ ലോഞ്ചിനെത്തിയ വിജയുടെ വസ്ത്രധാരണ രീതിയെ വിമര്‍ശിച്ച് സംഗീത സംവിധായകന്‍ ജെയിസം വസന്ത്; എതിര്‍പ്പുമായി ആരാധകരും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്.ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ച് ഈയിടെയാണ് നടന്നത്. ഓഡിയോ ലോഞ്ചിലെ ചിത്രങ്ങളും വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു. ഓഡിയോ ലോഞ്ചില്‍ സംസാരിച്ച വിജയിയുടെ വാക്കുകളും ശ്രദ്ദ നേടിയിരുന്നു.

എന്നാല്‍ ഓഡിയോ ലോഞ്ചിനെത്തിയ വിജയിയുടെ ലുക്കിനെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് സംഗീതസംവിധായകനും അവതാരകനുമായ ജെയിംസ് വസന്തന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം.

ഓഡിയോ ലോഞ്ചിന് എത്തിയ വിജയ്ക്ക് കുറച്ചു കൂടി നന്നായി വസ്ത്രം ധരിക്കാമെന്നായിരുന്നുവെന്നും തലമുടി ചീകി ഒതുക്കാമായിരുന്നുവെന്നുമാണ് ജെയിംസിന്റെ വിമര്‍ശനം. വലിയ ആരാധകവൃന്ദമുള്ള വിജയ് യെ പോലൊരു താരം പൊതുചടങ്ങിനെത്തുമ്പോള്‍ ശരിയായി വസ്ത്രം ധരിക്കാമായിരുന്നെന്നും, മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു. അതുവഴി യുവാക്കള്‍ക്ക് സ്വയം ഒരുദാഹരണമാകാമായിരുന്നെന്നുവെന്നാണ് ജെയിംസ് വസന്തന്‍ വിമര്‍ശിച്ച് എഴുതിയത്.

'മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു. ലാളിത്യവും ഔചിത്യവും രണ്ടാണ്. ജോലിക്കോ ഇന്റര്‍വ്യൂവിനോ പോകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ ഉത്തരവാദിത്വത്തോടെ വസ്ത്രം ധരിക്കുന്നത്. ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ടാവും.

സിനിമയും ക്രിക്കറ്റും ജീവശ്വാസമായി മാറിയ ഇന്ത്യയില്‍ ഈ മേഖലകളിലുള്ളവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സിനിമകളില്‍ എല്ലാത്തരം ആഡംബര വസ്ത്രങ്ങളും ധരിക്കുന്നതില്‍ നിങ്ങള്‍ മടുത്തുവെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ലളിതമായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു.

പക്ഷേ നിങ്ങള്‍ പൊതുവേദിയിലും അങ്ങനെ തന്നെയിരിക്കുന്നു. നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്ന യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു നായകന്‍ മനോഹരമായി വസ്ത്രം ധരിച്ചുവന്നാല്‍ ഏറ്റവും ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകനായിരിക്കും.' ജെയിംസ് വസന്തന്‍ എഴുതി.

എന്നാല്‍ ഈ കുറിപ്പ് വിജയ് ആരാധകരില്‍ അത്ര നല്ല മതിപ്പല്ല ഉണ്ടാക്കിയത്. ലാളിത്യവും എളിമയും നിറഞ്ഞ ജീവിതമാണ് വിജയ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.ഇളം പച്ച നിറത്തിലുളള ഷര്‍ട്ടും ഓഫ് വൈറ്റ് പാന്റ്സും ധരിച്ചായിരുന്നു വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് എത്തിയിരുന്നത്

വംശി പൈഡിപ്പിളളി സംവിധാനം ചെയ്യുന്ന വാരിസാണ് വിജയിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം . ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.രശ്മിക മന്ദാന, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തലുളളത്. തമന്‍ ആണ് സംഗീത സംവിധാനം. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും

Read more topics: # വിജയ് ,# വാരിസ്
James Vasanthan suggests Vijay should dress appropriately

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക