രജനീകാന്ത് ചിത്രം ജയിലര്‍  കേരളത്തില്‍ 310 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന്; ആദ്യ പ്രദര്‍ശനം രാവിലെ ആറിന്; യുഎസ് പ്രീമിയര്‍ ബുക്കിങില്‍ ചിത്രത്തിന് വമ്പന്‍ വരവേല്പ്പ്

Malayalilife
 രജനീകാന്ത് ചിത്രം ജയിലര്‍  കേരളത്തില്‍ 310 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന്; ആദ്യ പ്രദര്‍ശനം രാവിലെ ആറിന്; യുഎസ് പ്രീമിയര്‍ ബുക്കിങില്‍ ചിത്രത്തിന് വമ്പന്‍ വരവേല്പ്പ്

ന്ത്യന്‍ സിനിമയിലെ തന്നെ ഈ മാസത്തെ പ്രധാന റിലീസുകളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ളതാണ്.

ജയിലര്‍ ആഗസ്റ്റ് 10ന് കേരളത്തില്‍ 310 സ്‌ക്രീനുകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുന്നത്.രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. തമിഴ് നാട്ടിലും രാവിലെ ആറിന് ആദ്യ പ്രദര്‍ശനം ആരംഭിക്കും.ടിക്കറ്റ് ബുക്കിംഗ് മറ്രന്നാള്‍ ആരംഭിക്കും.  
എന്നാല്‍ ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതാണ് യുഎസ്എയിലെ പെയ്ഡ് പ്രീമിയര്‍ ഷോകള്‍ക്കായുള്ള അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷനില്‍ ലഭിച്ചിരിക്കുന്ന പ്രേക്ഷക പ്രതികരണം.

റിലീസ് ചെയ്യപ്പെടുന്ന ഓഗസ്റ്റ് 10 ന് തലേന്ന്, ഒന്‍പതാം തീയതിയാണ് യുഎസ് പ്രീമിയറുകള്‍. ടിക്കറ്റ് നിരക്ക് കൂടിയ ഈ ഷോകള്‍ക്കായി വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. 1.8 ലക്ഷം മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് യുഎസ് പ്രീമിയര്‍ പ്രീ സെയില്‍സ് വഴി ചിത്രം ഇതിനകം സമാഹരിച്ചിരിക്കുന്നതെന്ന് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഒന്നര കോടി മുതല്‍ 1.65 കോടി വരെ. പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ക്ക് ഒരാഴ്ച ശേഷിക്കെയാണ് ഈ പ്രതികരണമെന്ന് ഓര്‍ക്കണം. വിജയ് നായകനായ വാരിസിന്റെ യുഎസ് പ്രീമിയര്‍ കളക്ഷനെ ഇതിനകം നടന്ന ടിക്കറ്റ് വില്‍പ്പനയിലൂടെത്തന്നെ രജനി ചിത്രം മറികടന്നിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 2, തുനിവ് എന്നിവയാണ് നിലവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. വരുന്ന ഒരാഴ്ചത്തെ ബുക്കിംഗ് കൊണ്ട് ഈ ചിത്രങ്ങളുടെ കളക്ഷനെയും ജയിലര്‍ മറികടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

വിജയ് ചിത്രം ബീസ്റ്റിനുശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ജയിലറിന്റെ ഏറ്രവും വലിയ സവിശേഷത. അതിനാല്‍ ഇരുവരുടെയും ആരാധകര്‍ പതിന്മടങ്ങ് ആവേശത്തിലാണ്.അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍ ജയിലറിന്റെ ട്രെയിലറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നില്ല.വിനായകനാണ് രജനികാന്തിന്റെ വില്ലന്‍

തമന്ന നായികയായി എത്തുന്ന ചിത്രത്തിലെ കാവാല എന്ന ഗാനം ഇപ്പോഴും ട്രെന്‍ഡിംഗില്‍ മുന്നില്‍ തന്നെയാണ്.  രമ്യ കൃഷ്ണന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് കാര്‍ത്തിക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് സംഗീത സംവിധാനം ഒരുക്കുന്നു.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തില്‍ വിതരണം. പി .ആര്‍ .ഒ - ശബരി.

Read more topics: # ജയിലര്‍
Jailer to be released in other states

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES