Latest News

അവര്‍ തിരിമ്പി വന്നു; ഉലകനായകന്‍ കമല്‍ഹാസനും എസ് ജെ സൂര്യയും കാജല്‍ അഗര്‍വാളും നെടുമുടി വേണുവും അടക്കം താരനിരകള്‍ അണിനിരക്കുന്ന ട്രെയിലര്‍ പുറത്ത്; ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' ജൂലൈ 12ന് റിലീസ്

Malayalilife
അവര്‍ തിരിമ്പി വന്നു; ഉലകനായകന്‍ കമല്‍ഹാസനും എസ് ജെ സൂര്യയും കാജല്‍ അഗര്‍വാളും നെടുമുടി വേണുവും അടക്കം താരനിരകള്‍ അണിനിരക്കുന്ന ട്രെയിലര്‍ പുറത്ത്; ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' ജൂലൈ 12ന് റിലീസ്

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി സ്റ്റാര്‍ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2'വിന്റെ ട്രെയിലര്‍ റിലീസായി. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. 

എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ, തുടങ്ങി മികച്ച അഭിനേതാക്കള്‍ അണിനിരക്കുന്ന 'ഇന്ത്യന്‍ 2'വിന്റെ തിരക്കഥ ബി ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായ് ചേര്‍ന്നാണ് സംവിധായകന്‍ ശങ്കര്‍ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്. 

1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററടിച്ച 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് 'ഇന്ത്യന്‍ 2'. 1996 മെയ് 9നാണ് 'ഇന്ത്യന്‍' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമല്‍ഹാസന്‍ 'ഇന്ത്യന്‍'നില്‍ പ്രത്യക്ഷപ്പെട്ടത്. 

ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, ആക്ഷന്‍: അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ,  ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.

Read more topics: # ഇന്ത്യന്‍ 2
Indian 2 Trailer Kamal Haasan Shankar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES