മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലോകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉളള ഭീതിയില്‍ നിലനില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
എന്നാൽ ഇപ്പോൾ ചടങ്ങുകളിലെ ആൾക്കൂട്ടത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമർശനം. ഇരുപതിന്റെ ഗുണിതങ്ങളായോ, ഇരുപത് ആളുകൾ ചേർന്ന കൂട്ടങ്ങളായോ കാണുവാൻ ചിത്രത്തിൽ കാണുന്ന ആൾകൂട്ടത്തെ അപേക്ഷിക്കുന്നു. നോതാക്കൾ മരിക്കുമ്പോൾ കൊറോണയ്ക്ക് എല്ലാം മനസിലാകുമെന്നും പരിഹാസ രൂപേണ ഹരീഷ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
കുറിപ്പിങ്ങനെ,
മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്…ഈ ചിത്രത്തിൽ കാണുന്ന ആൾ കൂട്ടത്തെ 20 പതിന്റെ ഗുണിതങ്ങളായി കാണുകയോ 20പത് ആളുകൾ ചേർന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും.