മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാളത്തിലെ യുവ താരങ്ങളുടെ എല്ലാം നായികയാകാൻ താരത്തിന് ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.എന്നാൽ ഇപ്പോൾ കേസിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടെങ്കിൽ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ എന്തായാലും വലിയൊരു ശിക്ഷ അർഹിക്കുന്നുണ്ടെന്നും ഗായത്രി ചാനൽ ചർച്ചയിൽ പറഞ്ഞു.
ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദീലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അർഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. താൻ അതിജീവിതയ്ക്കൊപ്പമാണ്. എന്നാൽ എന്ത് കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പരസ്യ പ്രതികരണം നടത്താത്തത് എന്ന ചോദ്യത്തിന് താൻ നടിയ്ക്ക് പേഴ്സണൽ മെസേജുകൾ അയക്കാറുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.
പേഴ്സണൽ മെസേജുകളിലൂടെ പിന്തുണ നൽകാറുണ്ട്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താൻ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാൻ ആഗ്രഹിക്കാത്ത ആളാണ് താനെന്നും ഡബ്ല്യുസിസി അംഗങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് നല്ല അഭിപ്രായമാണ്.