മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന്റെ മറ്റൊരു തുറന്നുപറച്ചില്‍ ആണ് ശ്രദ്ധ നേടുന്നത്. നടി ആലിയ ഭട്ട് അഭിമുഖങ്ങളില്‍ റണ്‍ബീറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നെന്നും പിന്നെ എന്തുകൊണ്ട് തന്റെ ഇഷ്ടം തനിക്കും പറഞ്ഞുകൂടായെന്നും ഗായത്രി ചോദിക്കുന്നു.
‘പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ബോളിവുഡില്‍ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.’
‘കോളേജ് കാലത്ത് എനിക്കൊരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. പിന്നെ അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്ന് പറയാം.’
‘അത് പോയതോടെ കുറച്ച് കാലം ഞാന്‍ ഡിപ്രഷനിലായി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീടും അയാളെ കണ്ടിട്ടുണ്ട്. സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫെയ്‌സ് ചെയ്യാന്‍ മിടയായിരുന്നു.’ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു.