Latest News

ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് ട്രെയിലര്‍ എത്തി; അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് ട്രെയിലര്‍ എത്തി; അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വമ്പന്‍ ഹിറ്റായി മാറിയ ചിത്രമാണ് ദൃശ്യം. സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് ട്രെയിലര്‍ എത്തി. അഭിഷേക് പത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍.  

ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകര്‍ഷണം.ആദ്യ ഭാഗത്തിലെ അതെ കഥാപാത്രങ്ങളെ നിലനിര്‍ത്തികൊണ്ട് തന്നെയാണ് രണ്ടാം ഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

തെലുങ്കിലെത്തുമ്പോള്‍ വിജയ് സല്‍ഗനോകര്‍ എന്നാണ് ജോര്‍ജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുമ്പോള്‍ രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍.

സുധീര്‍ കെ. ചൗദരി ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. ചിത്രം നവംബര്‍ 18ന് തിയറ്ററുകളിലെത്തും.
            

Drishyam 2 OFFICIAL TRAILER

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES