മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അജയ് ദേവ്ഗണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സംവിധായകന്‍ ഇന്ദ്രകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി. അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തില്‍ തങ്ങളുടെ ആരാധന മൂര്‍ത്തിയായ ചിത്രഗുപ്തനെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടകയിലെ ഹിന്ദു ജനജാഗൃതി സമിതി ആണ് പരാതിയുമായി രംഗത്ത് എത്തിയത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു ജനജാഗ്രതി സമിതി രംഗത്തെത്തിയത്. ട്രെയിലറില്‍ ചിത്രഗുപ്തനെയും യമനെയും ആധുനിക വേഷവിധാനങ്ങളില്‍ കാണിക്കുന്നുണ്ട്. ഇതാണ് വിമര്‍ശനത്തിന് കാരണം.
'അഭിനേതാക്കള്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലറില്‍ കണ്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങള്‍ക്ക് ഒരിക്കലും സഹിക്കില്ല. ഈ ട്രെയിലര്‍ പുറത്തിറങ്ങുന്നതുവരെ സെന്‍സര്‍ ബോര്‍ഡ് ഉറങ്ങുകയായിരുന്നോ? ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് സംഘടനയുടെ ആവശ്യം. മതവികാരം വ്രണപ്പെടുത്തിയതിനാല്‍ സംസ്ഥാന-കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങള്‍ ചിത്രം നിരോധിക്കണം ഇല്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കും. '- ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേഷ് ഷിന്‍ഡെ പറഞ്ഞു.