Latest News

ആര്‍ആര്‍ആറിലെ വേഷം ചെയ്യുന്നതിനായി അജയ് ദേവ്ഗണ്‍ വാങ്ങിയത് 35 കോടി; നടന്‍ ചിത്രത്തിലുള്ള എട്ട് മിനിറ്റ് മാത്രം; ബോളിവുഡ് താരം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
ആര്‍ആര്‍ആറിലെ വേഷം ചെയ്യുന്നതിനായി അജയ് ദേവ്ഗണ്‍ വാങ്ങിയത് 35 കോടി; നടന്‍ ചിത്രത്തിലുള്ള എട്ട് മിനിറ്റ് മാത്രം; ബോളിവുഡ് താരം വാര്‍ത്തകളില്‍ നിറയുമ്പോള്‍

ബോളിവുഡ് താരമാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അഭിനേതാവാണ് അജയ് ദേവ്ഗണ്‍.ആക്ഷന്‍ രംഗങ്ങളിലൂടെ കേരളത്തിലെ യുവാക്കളുടെ മനം കവര്‍ന്ന നടനാണ് അദ്ദേഹം. മാത്രമല്ല, സ്ഥിരമായി ശബരിമല ദര്‍ശനം നടത്താനെത്തുന്ന അജയ് ദേവ്ഗണിന് മലയാളക്കരയോടും പ്രത്യേക അടുപ്പമുണ്ട്. ഇപ്പോഴിതാ നടന്‍ ഒരു മിനിട്ടില്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.

ഓസ്‌കാര്‍ വിജയത്തിന് ശേഷം ആഗോളതലത്തില്‍ സെന്‍സേഷനായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആര്‍ രാം ചരണ്‍ എന്നിവര്‍ക്കൊപ്പം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാം ചരണിന്റെ സഹോദരനായ അല്ലൂരി വെങ്കിട്ടരാമ രാജു എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. 

സമീപ കാലത്തെ ഏറ്റവും അവിസ്മരണീയമായ അതിഥി വേഷങ്ങളിലൊന്നായി ഈ കഥാപാത്രത്തെ നിരീക്ഷകന്മാര്‍ ഉള്‍പ്പെടെ വിലയിരുത്തി. നിലവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച്, ഈ കഥാപാത്രം ചെയ്യുന്നതിനായി വന്‍ തുകയാണ് അജയ് ദേവ്ഗണ്‍ ഈടാക്കിയത്.

എക്സില്‍ വൈറലായ ഒരു പോസ്റ്റില്‍ പറയുന്നതനുസരിച്ച്, ആര്‍ആര്‍ആറിലെ വേഷം ചെയ്യുന്നതിനായി അജയ് ദേവ്ഗണ്‍ 35 കോടി ഈടാക്കി എന്നാണ്. ചിത്രത്തില്‍ ആകെ എട്ട് മിനിട്ടാണ് താരം അഭിനയിച്ചത്. അതായത് മിനിട്ടിന് 4.55 കോടിയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ രാജമൗലിയോ അജയ് ദേവ്ഗണോ പ്രതികരിച്ചിട്ടില്ല.

ajay devgns networth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES