Latest News

ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന് നന്ദി: അരുണ്‍ ഗോപി

Malayalilife
ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന് നന്ദി: അരുണ്‍ ഗോപി

ലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീലയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാൽ ഇപ്പോൾ സംവിധായകൻ 108 കിലോയില്‍ നിന്നും 87 കിലോയാക്കി കുറിച്ചിരിക്കുകയാണ്.  അതേസമയം  തന്റെ ഭാരം കുറയ്ക്കാന്‍ സഹായിച്ച ജിം ട്രെയ്‌നര്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോൾ  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നത്.

'ഭൂലോക മടിയന്‍ ആയ എന്റെ 21 കിലോ കുറപ്പിച്ചു തന്ന ആശാന്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി… ആശാനേ ആശാന്‍ ആണ് ആശാനെ ആശാന്‍' എന്നാണ് അരുണ്‍ ഗോപി സോഷ്യൽ മീഡിയയിലൂടെ  കുറിച്ചിരിക്കുന്നത്. വിജയ് ബാബു, ശ്രീജിത്ത് പണിക്കര്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരും അരുണ്‍ ഗോപിക്ക് ആശംസകളുമായി  കമന്റുമായി എത്തിയിട്ടുണ്ട്.

കീറ്റോ ഡയറ്റ് അടക്കം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആളാണ് താനെന്നും ഒടുക്കം സ്വയം ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടാക്കി പരീക്ഷിക്കുകയായിരുന്നു എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അരുണ്‍ ഗോപി തുറന്ന്  പറയുന്നത്.  പിന്നീട് സംവിധായകന്‍ ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് രീതിയാണ് പരീക്ഷിച്ചത്.

ശരീരഭാരം നൂറ് കടന്നിട്ട് വര്‍ഷങ്ങൾ ഏറെ പിന്നിട്ടിരിക്കുകയായിരുന്നു. ഓരോ തവണ ഷര്‍ട്ട് എഴുക്കാന്‍ എടുക്കാനായി പോകുമ്പോഴും  സൈസ് കൂടി വരികയായിരുന്നു എന്നാല്‍ ഇപ്പോള്‍ പഴയ ഷര്‍ട്ടുകളെല്ലാം അതിൽ നിന്ന് എല്ലാം തന്നെമാറ്റി  ലാര്‍ജ് സൈസിലേക്ക് എത്തി എന്നാണ് സംവിധായകന്‍ പറയുന്നത്.

 

ഭൂലോക മടിയൻ ആയ എന്റെ 21kg കുറപ്പിച്ചു തന്ന ആശാൻ Jaison Jacob നന്ദി...!! ആശാനേ ആശാൻ ആണ് ആശാനെ ആശാൻ..!!

Director arun gopi weightloss thanks to gym trainer jaison jacob

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES