വിദേശത്താണെങ്കില്‍ ഇതൊക്കെ പത്ത് പേര്‍ ചെയ്‌തേനേ; ഇവിടെ അച്ഛനും അമ്മയും ദശാവതാരങ്ങളാകണം; കുറിപ്പ് പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

Malayalilife
വിദേശത്താണെങ്കില്‍ ഇതൊക്കെ പത്ത് പേര്‍ ചെയ്‌തേനേ; ഇവിടെ അച്ഛനും അമ്മയും ദശാവതാരങ്ങളാകണം; കുറിപ്പ് പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധയകനാണ് അൽഫോൻസ് പുത്രൻ. കുടുംബങ്ങളും കുട്ടികളെ വളര്‍ത്തലുമായി ബന്ധപ്പെട്ടു വിദേശത്തും ഇന്ത്യയിലും നില്‍ക്കുന്ന വ്യവസ്ഥകളെ താരതമ്യം ചെയ്ത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. ഇന്ത്യന്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകളെ കുറിച്ച്  രസകരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.

അച്ഛന്‍ + അമ്മ = എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ് തുടങ്ങുന്നത്. ഹോം മേക്കര്‍, പാചകക്കാരന്‍, കുട്ടികളെ നോക്കുന്ന ആയ, അധ്യാപകന്‍/അധ്യാപിക, സാധനങ്ങള്‍ വാങ്ങുന്നയാള്‍, ശുചീകരണ തൊഴിലാളി, അലക്കുകാര്‍, കാവല്‍ക്കാരന്‍, അക്കൗണ്ട് മാനേജര്‍, നികുതിയടക്കുന്നയാള്‍ എന്നിങ്ങനെ 10 ജോലികളാണ് സമം ചിഹ്നത്തിന് ശേഷം നല്‍കിയിരിക്കുന്നത്. ‘ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും വെവ്വേറ ആളുകളായിരിക്കും ഈ ഓരോ ജോലിയും ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ മാത്രം മാതാപിതാക്കള്‍ ദശാവതാരങ്ങളാകണം,’ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

 നിരവധി പേരാണ് അല്‍ഫോണ്‍സ് പുത്രന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ പത്തൊന്നുമല്ല, 25 ജോലി വരെ ഒന്നിച്ചു ചെയ്യേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി തന്റെ മുത്തശ്ശി ഇത്തരത്തില്‍ കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത്
 

Director Alphonse puthran words about struggle of parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES