Latest News

മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി അടിപൊളി ഗാനമെത്തി;  തിയേറ്ററുകളെ ത്രസിപ്പിക്കാന്‍ മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പ്രമോ സോംഗ് 

Malayalilife
 മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി അടിപൊളി ഗാനമെത്തി;  തിയേറ്ററുകളെ ത്രസിപ്പിക്കാന്‍ മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പ്രമോ സോംഗ് 

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രമോ സോംഗ് പുറത്തിറക്കി.  തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കാന്‍ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സം?ഗീതം നല്‍കിയ ഗാനം ജാക്ക് സ്‌റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രം?ഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.അമ,ലപോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിലീഷ് പോത്തന്‍,സിദ്ദിഖ്,ജിനു എബ്രഹാം,വിനീത കോശി,വാസന്തിസ വിനയ് റായ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനോജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍,? കലാസംവിധാനം ഷാജി നടുവില്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Christophonk Christopher

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES